Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅസോ. പ്രഫസറാകാൻ...

അസോ. പ്രഫസറാകാൻ യു.ജി.സി യോഗ്യതയുണ്ടെന്ന്​ പ്രിയ വർഗീസ്​ ഹൈകോടതിയിൽ

text_fields
bookmark_border
അസോ. പ്രഫസറാകാൻ യു.ജി.സി യോഗ്യതയുണ്ടെന്ന്​ പ്രിയ വർഗീസ്​ ഹൈകോടതിയിൽ
cancel

കൊച്ചി: യു.ജി.സി മാർഗനിർദേശ പ്രകാരം അസോസിയേറ്റ്​ പ്രഫസറാകാൻ മതിയായ യോഗ്യതയുള്ളയാളാണ്​ താനെന്ന്​ കണ്ണൂർ സർവകലാശാലയിലെ നിയമനവുമായി ബന്ധപ്പെട്ട്​ വിവാദത്തിലായ പ്രിയ വർഗീസ്​ ഹൈകോടതിയിൽ. താൻ പിഎച്ച്.ഡി പഠനത്തിനുപോയ കാലയളവും ഡെപ്യൂട്ടേഷനിൽ സ്റ്റുഡന്‍റ്​സ്​ സർവിസ് ഡയറക്ടറായിരുന്ന കാലയളവും അധ്യാപന പരിചയമായി കണക്കാക്കാനാവില്ലെന്ന വാദം തെറ്റാണ്​. ഗവേഷണത്തിന് സർക്കാർ അനുമതിയോടെ ഡെപ്യൂട്ടേഷനിലാണ് പോയത്. അവധിയില്ലല്ല. ഇതു സർവിസായി സർക്കാർ പരിഗണിച്ചിട്ടുമുണ്ട്.

സ്റ്റുഡന്‍റ്സ്​​ സർവിസ് ഡയറക്ടർ സ്ഥാനം അധ്യാപക തസ്തികയാണെന്ന് 2012ൽ ഹൈകോടതി വിധിയുമുണ്ട്. അതിനാൽ ഈ രണ്ട്​ കാലയളവും അധ്യാപന പരിചയമായി പരിഗണിക്കാമെന്നും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്‍റെ ഭാര്യയായ പ്രിയ വർഗീ​സ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

കണ്ണൂർ സർവകലാശാലായിൽ അസോ. പ്രഫസർ നിയമനത്തിന്​ സർവകലാശാല തയാറാക്കിയ പ്രൊവിഷണൽ റാങ്ക് ലിസ്റ്റിലെ ഒന്നാം റാങ്കുകാരിയാണ് പ്രിയ. ഇവർക്ക് അധ്യാപന പരിചയമടക്കമുള്ള മതിയായ യോഗ്യതയില്ലെന്ന് കാട്ടി ലിസ്റ്റിലെ രണ്ടാം റാങ്കുകാരനായ ചങ്ങനാശ്ശേരി എസ്.ബി കോളജ്​ മലയാളം അധ്യാപകൻ ജോസഫ് സ്കറിയ നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്​.

അസോ. പ്രഫസറാകാൻ ഹരജിക്കാരന്​ മതിയായ യോഗ്യതകളില്ലെന്ന വാദവും പ്രിയ ഉന്നയിച്ചിട്ടുണ്ട്. അസോ. പ്രഫസർ നിയമനത്തിനുള്ള റിസർച് സ്കോറിന്​ വേണ്ടി ഹരജിക്കാരൻ സമർപ്പിച്ച ആറു ബുക്കിൽ രണ്ടെണ്ണം മാത്രമാണ് അദ്ദേഹം എഴുതിയത്​. ബാക്കിയുള്ളവ എഡിറ്റ് ചെയ്തതാണ്​. അസി. പ്രഫസർ നിയമനത്തിന് യു.ജി.സി നെറ്റ് നിർബന്ധമാക്കിയിരുന്ന 2008ൽ ഈ യോഗ്യതയില്ലാതെയാണ് ഹരജിക്കാരൻ അധ്യാപക ജോലിയിൽ പ്രവേശിച്ചത്​. ജോസഫ് സ്‌കറിയയുടെ ഹരജിയിൽ കണ്ണൂർ സർവകലാശാലയെ കക്ഷിചേർത്തിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Priya Varghese
News Summary - Priya Varghese in the High Court says qualified to become asso professor
Next Story