പ്രിയ വർഗീസിനെ റാങ്ക് പട്ടികയിൽ നിന്ന് നീക്കണം, സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ ഗവർണർക്ക് പരാതി നൽകി
text_fieldsതിരുവനന്തപുരം: കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രഫസർ റാങ്ക് പട്ടികയിൽ നിന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിന്‍റെ പേര് നീക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് പരാതി. സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ ആണ് പരാതി നൽകിയത്.
പി.എച്ച്.ഡി നേടിയ ശേഷം എട്ട് വർഷത്തെ അധ്യാപന പരിചയമാണ് അസോസിയേറ്റ് പ്രഫസർക്ക് വേണ്ടതെന്ന് ഹൈകോടതി വിധിയിൽ പറയുന്നു. പ്രിയ വർഗീസിനെ റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തിയത് ഹൈകോടതി വിധി മറികടന്നാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ഈ വിഷയത്തിൽ ഗുരുതര ചട്ടലംഘനം നടന്നിട്ടുണ്ട്. പ്രിയ വർഗീസിനെതിരെ കോടതിയലക്ഷ്യം അടക്കമുള്ള നടപടികൾ സ്വീകരിക്കണം. അഭിമുഖത്തിൽ രണ്ടാം സ്ഥാനത്തെത്തിയ ജോസഫ് സ്കറിയ 1999ലും മൂന്നാം സ്ഥാനത്തെത്തിയ സി. ഗണേഷ് 2009ലും പി.എച്ച്.ഡി ബിരുദം നേടിയവരാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.