പ്രിയങ്ക നാളെ വയനാട്ടിൽ
text_fieldsകൽപറ്റ: ആദ്യവരവിൽ വയനാട് നൽകിയ ഉജ്ജ്വല സ്വീകരണത്തിെൻറ ആവേശവുമായി പ്രിയങ്ക ഗാന്ധി വീണ്ടും വയനാടൻ മണ്ണില െത്തുന്നു. ശനിയാഴ്ച തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രിയങ്കയെത്തുന്നതോടെ കൊട്ടിക്കലാശത്തിനുമുമ്പ് വയന ാട്ടിൽ ആവേശമുഹൂർത്തങ്ങൾ തീർക്കാനൊരുങ്ങുകയാണ് യു.ഡി.എഫ്.
നേരത്തേ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥിയായ സഹോദരൻ രാഹുൽ ഗാന്ധിക്കൊപ്പം നാമനിർദേശപത്രിക സമർപ്പണവേളയിൽ പ്രിയങ്കയുമെത്തിയിരുന്നു. അന്ന് കൽപറ്റയെ ഇളക് കിമറിച്ച റോഡ് ഷോയിൽ രാഹുലിനൊപ്പം പതിനായിരങ്ങളുടെ ആവേശത്തിൽ കുതിർന്ന അഭിവാദ്യങ്ങൾ ഏറ്റുവാങ്ങിയ പ്രിയങ്ക ശനിയാഴ്ച വയനാട്ടിൽ മൂന്നു പരിപാടികളിൽ സംബന്ധിക്കും.
രാവിലെ 7:25ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന പ്രിയങ്ക 10:00 മണിക്ക് ഹെലിക്കോപ്റ്റർ മാർഗം വയനാട്ടിലേക്ക് തിരിക്കും.
10.30ന് മാനന്തവാടി വള്ളിയൂർക്കാവിൽ പൊതുയോഗത്തിൽ പ്രസംഗിക്കും. വള്ളിയൂർക്കാവിലെ താൽക്കാലിക ഹെലിപാഡിലാണ് ഇറങ്ങുന്നത്.
11.45ന് വള്ളിയൂർക്കാവിൽനിന്ന് പുറപ്പെട്ട് മുട്ടിൽ ഡബ്ല്യൂ.എം.ഒ കോളജ് ഗ്രൗണ്ടിലെ താൽക്കാലിക ഹെലിപാഡിൽ ഇറങ്ങും. താഴേ മുട്ടിലിൽനിന്ന് തൃക്കൈപ്പറ്റ വാഴക്കണ്ടി കോളനിവരെ റോഡുമാർഗമാണ് യാത്ര. പുൽവാമ ഭീകരാക്രമണത്തിൽ മരിച്ച സി.ആർ.പി.എഫ് ജവാൻ വസന്തകുമാറിെൻറ കുടുംബത്തെ വാഴക്കണ്ടി കോളനിയിലെ തറവാട്ടു വീട്ടിൽ സന്ദർശിക്കും.
1.15ന് ഡബ്ല്യൂ.എം.ഒ കോളജ് ഗ്രൗണ്ടിൽനിന്ന് ഹെലികോപ്ടറിൽ പുൽപള്ളിയിലേക്ക്. പുൽപള്ളി പഴശ്ശിരാജ കോളജ് ഗ്രൗണ്ടിലാണ് ഹെലികോപ്ടർ ഇറങ്ങുക.
1.30ന് പുൽപള്ളിയിൽ കർഷക സംഗമത്തിൽ സംബന്ധിച്ചശേഷം വയനാട് മണ്ഡലത്തിൽ ചുരത്തിന് താഴെയുള്ള നിയോജക മണ്ഡലങ്ങളിൽ പരിപാടികളിൽ സംബന്ധിക്കും.
ശേഷം 2:15ന് ഹെലികോപ്റ്ററിൽ പുൽപള്ളിയിൽ നിന്ന് നിലമ്പൂരിലേക്ക് പോകും. മൂന്ന് മണിക്ക് നിലമ്പൂരിൽ ജനങ്ങളുമായി സംവദിക്കും.
3:45ന് അരിക്കോടേക്ക് പോകുന്ന പ്രിയങ്ക അവിടെ 4:05 മുതൽ 4:45 വരെ പൊതുപരിപാടിയിൽ പങ്കെടുക്കും. ശേഷം അരീക്കോട് നിന്നും 5:05ന് താമസ സൗകര്യമൊരുക്കിയ വൈത്തിരിയിലേക്ക് പോകും. 21ാം തീയതി തിങ്കളാഴ്ച പ്രിയങ്ക ഡൽഹിയിലേക്ക് തിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.