Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ഈ സമയം വിമർശനങ്ങൾക്ക്...

‘ഈ സമയം വിമർശനങ്ങൾക്ക് ഉള്ളതല്ല, പോസിറ്റീവായ ചിന്തകളാണ് വേണ്ടത്’; വയനാട് പുനരധിവാസത്തിൽ പ്രിയങ്ക ഗാന്ധി

text_fields
bookmark_border
Priyanka Gandhi
cancel

കൽപറ്റ: പുനരധിവാസത്തിന്‍റെ ആദ്യ ഘട്ടമായതിനാൽ ഈ സമയം വിമർശനങ്ങൾക്ക് ഉള്ളതല്ലെന്ന് വയനാട് എം.പി പ്രിയങ്ക ഗാന്ധി. പോസിറ്റീവായ ചിന്തകളാണ് വേണ്ടതെന്നും പ്രിയങ്ക വ്യക്തമാക്കി.

എല്ലാവരും ഒരുമിച്ച് നിന്ന് ചെയ്യാൻ കഴിയുന്ന കാര്യങ്ങളാണ് ഇപ്പോൾ ചെയ്യുന്നതെന്നും പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. മു​ണ്ട​ക്കൈ-​ചൂ​ര​ല്‍മ​ല ഉ​രു​ൾ​പൊ​ട്ട​ൽ അ​തി​ജീ​വി​ത​ർ​ക്കാ​യി നിർമിക്കുന്ന ടൗ​ൺ​ഷി​പ്പി​ന്‍റെ ശി​ലാ​സ്ഥാ​പ​ന ചടങ്ങിൽ പങ്കെടുക്കാനെത്തിയ പ്രിയങ്ക മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

സംസ്ഥാന സ​ര്‍ക്കാ​ര്‍ ഏ​റ്റെ​ടു​ത്ത ക​ൽ​പ​റ്റ എ​ൽ​സ്റ്റ​ൺ എ​സ്റ്റേ​റ്റി​ലാണ് മു​ണ്ട​ക്കൈ-​ചൂ​ര​ല്‍മ​ല ഉ​രു​ൾ​പൊ​ട്ട​ൽ അ​തി​ജീ​വി​ത​ർ​ക്കാ​യി ക​ൽ​പ​റ്റ മാ​തൃ​ക വീ​ടു​ക​ൾ നിർമിക്കുന്നത്. ടൗ​ൺ​ഷി​പ്പി​ന്റെ ശി​ലാ​സ്ഥാ​പ​നം ഇന്ന് വൈ​കീ​ട്ട് നാ​ലി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍വ​ഹി​ക്കും. എ​ല്‍സ്റ്റ​ണ്‍ എ​സ്റ്റേ​റ്റി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ റ​വ​ന്യൂ-​ഭ​വ​ന നി​ർ​മാ​ണ മ​ന്ത്രി കെ. ​രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത​ വ​ഹി​ക്കും.

ക​ല്‍പ​റ്റ ബൈ​പ്പാ​സി​നോ​ട് ചേ​ര്‍ന്ന് സ​ര്‍ക്കാ​ര്‍ ഏ​റ്റെ​ടു​ത്ത 64 ഹെ​ക്ട​ര്‍ ഭൂ​മി​യി​ല്‍ ഏ​ഴ് സെ​ന്റ് വീ​ത​മു​ള്ള പ്ലോ​ട്ടു​ക​ളി​ലാ​യി 1000 ച​തു​ര​ശ്ര അ​ടി​യി​ല്‍ ഒ​റ്റ​നി​ല​യി​ല്‍ ക്ല​സ്റ്റ​റു​ക​ളി​ലാ​യാ​ണ് വീ​ടു​ക​ള്‍ നി​ര്‍മി​ക്കു​ന്ന​ത്. വീ​ടു​ക​ള്‍ക്ക് പു​റ​മെ ആ​രോ​ഗ്യ കേ​ന്ദ്രം, ആ​ധു​നി​ക അം​ഗ​ൻ​വാ​ടി, പൊ​തു മാ​ര്‍ക്ക​റ്റ്, ക​മ്യൂ​ണി​റ്റി സെ​ന്റ​ര്‍ എ​ന്നി​വ​യും ടൗ​ണ്‍ഷി​പ്പി​ല്‍ നി​ർ​മി​ക്കും. ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ല​ബോ​റ​ട്ട​റി, ഫാ​ര്‍മ​സി, പ​രി​ശോ​ധ​ന-​വാ​ക്സി​നേ​ഷ​ന്‍-​ഒ​ബ്സ​ര്‍വേ​ഷ​ന്‍ മു​റി​ക​ള്‍, മൈ​ന​ര്‍ ഒ.​ടി, ഒ.​പി ടി​ക്ക​റ്റ് കൗ​ണ്ട​ര്‍ സൗ​ക​ര്യ​ങ്ങ​ള്‍ എ​ന്നി​വ സ​ജ്ജീ​ക​രി​ക്കും.

ക്ലാ​സ് മു​റി, ക​ളി സ്ഥ​ലം, ഡൈ​നി​ങ് റൂം, ​സ്റ്റോ​ര്‍ റൂം, ​അ​ടു​ക്ക​ള, അം​ഗ​ൻ​വാ​ടി​ക്ക് അ​ക​ത്തും പു​റ​ത്തും ക​ളി​സ്ഥ​ലം എ​ന്നി​വ​യാ​ണ് അം​ഗ​ൻ​വാ​ടി​യി​ല്‍ നി​ര്‍മി​ക്കു​ന്ന​ത്. പൊ​തു മാ​ര്‍ക്ക​റ്റി​ല്‍ ക​ട​ക​ള്‍, സ്റ്റാ​ളു​ക​ള്‍, ഓ​പണ്‍ മാ​ര്‍ക്ക​റ്റ്, കു​ട്ടി​ക​ള്‍ക്ക് ക​ളി സ്ഥ​ലം, പാ​ര്‍ക്കി​ങ് എ​ന്നി​വ സ​ജ്ജീ​ക​രി​ക്കും. മ​ര്‍ട്ടി പ​ര്‍പ്പ​സ് ഹാ​ള്‍, ക​ളി സ്ഥ​ലം, ലൈ​ബ്ര​റി, സ്പോ​ട്സ് ക്ല​ബ്, ഓ​പ​ണ്‍ എ​യ​ര്‍ തി​യ​റ്റ​ര്‍ എ​ന്നി​വ ക​മ്യൂ​ണി​റ്റി സെ​ന്റ​റി​ല്‍ നി​ർ​മി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Priyanka GandhicogressWayanad rehabilitation
News Summary - Priyanka Gandhi react to Wayanad Rehabilitation
Next Story