പ്രിയങ്കയുടെ നിയമനം രാഹുലിെൻറ മാസ്റ്റർ സ്ട്രോക്ക് -എ.കെ ആൻറണി
text_fieldsന്യൂഡൽഹി: പ്രിയങ്ക ഗന്ധിയുടെ നിയമനം രാഹുലിെൻറ മാസ്റ്റർ സ്ട്രോക്കാണെന്ന് പ്രവർത്തക സമിതി അംഗം േനതാവ് എ.കെ. ആൻറണി. പ്രിയങ്കയെ രാഷ്ട്രീയത്തിൽ ഇറക്കാനുള്ളത് രാഹുലിെൻറ മാത്രം തീരുമാനമാണ്. പ്രിയങ്കയുടെ വരവ് കോ ൺഗ്രസിന് പുതിയ ഊർജ്ജം പകരും. എ.െഎ.സി.സി പുനഃസംഘടന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയ മികച്ച നീക്കമാണെന് നും ആൻറണി വ്യക്തമാക്കി.
പ്രിയങ്കയുടെ വരവ് കുടുംബ വാഴ്ചയാണെന്നത് ഇന്ദിര ഗാന്ധിയുടെ കാലം തൊട്ട് പറയുന്നതാണ്. അതെല്ലാം ജനം തള്ളിയതുമാണ്. ജനമാണ് ആര് ജയിക്കണമെന്നും ആര് ഭരിക്കണമെന്നും തീരുമാനിക്കുന്നത്. പ്രിയങ്കയുടെ വരവ് അണികൾക്ക്, പ്രത്യേകിച്ച് ഇന്ത്യൻ യുവാക്കൾക്ക് അത് ആവേശം പകരുമെന്നും രാഹുലിെൻറ നേത്യത്വത്തിൽ പൂർണ വിശ്വാസമാണെന്നും ആൻറണി പറഞ്ഞു.
മോദി ഭരണം ഇന്ത്യൻ സമൂഹത്തെ തല്ലിതകർത്തു. ഇൗ ഭരണം അവസാനിപ്പിക്കുകയാണ് ലക്ഷ്യം. ഭരണഘടനാ സ്ഥാപനങ്ങളെ ആർ.എസ്.എസ് പിടിച്ചെടുക്കുകയാണ്. മൗലികാവകാശങ്ങളെ അവർ നിയന്ത്രിക്കുന്നു. രാജ്യത്തിെൻറ നാനാത്വം തകർക്കാൻ ശ്രമം നടക്കുന്നു. ബി.ജെ.പി സമൂഹത്തിൽ അസമത്വം സൃഷ്ടിച്ചു. മോദി ഭരണത്തിെൻറ ദിനങ്ങൾ എണ്ണപ്പെട്ടതായും ആൻറണി അഭിപ്രായപ്പെട്ടു.
പ്രളയം കേരളത്തെ തകർത്തു. എങ്കിലും കേരളം ഒറ്റക്കെട്ടായി നിന്നു. മുഖ്യമന്ത്രിക്കൊപ്പം എല്ലാവരും നിന്നു. പ്രളയ നഷ്ടങ്ങൾ ചർച്ച ചെയ്യാതെ ശബരിമല ചർച്ചയാക്കി. ജാതിയുടെ പേരിൽ സി.പി.എമ്മും ബി.ജെ.പിയും ജനങ്ങളെ തമ്മിലടിപ്പിച്ചു. സി.പി.എം-ബി.ജെ.പി കോഴിപ്പോരിൽ കോൺഗ്രസ് കൂടി ഭാഗമായിരുന്നെങ്കിൽ കേരളം തകർന്ന് തരിപ്പണമായേനേയെന്നും ആൻറണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.