Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹര്‍ത്താലിനെ...

ഹര്‍ത്താലിനെ അനുകൂലിച്ച് പോസ്​റ്റിട്ട പൊലീസുകാരന് സസ്‌പെന്‍ഷന്‍

text_fields
bookmark_border
ഹര്‍ത്താലിനെ അനുകൂലിച്ച് പോസ്​റ്റിട്ട പൊലീസുകാരന് സസ്‌പെന്‍ഷന്‍
cancel

നാദാപുരം: ഹര്‍ത്താലിന് അനുകൂലമായി പൊലീസി​​​െൻറ ഗ്രൂപ്പില്‍ വാട്‌സ്ആപ് പോസ്​റ്റിട്ട കണ്‍ട്രോള്‍ റൂം പൊലീസ് ഡ്രൈവർക്ക്​ സസ്​പെൻഷൻ. നാദാപുരം കണ്‍ട്രോള്‍ റൂമിലെ ഡ്രൈവർ പേരാമ്പ്ര സ്വദേശി എൻ.കെ. അഷ്‌റഫിനെയാണ് റൂറല്‍ എസ്.പി എം.കെ. പുഷ്‌കരന്‍ സസ്‌പെൻഡ്​​ ചെയ്തത്. 

ഏപ്രിൽ 16ന്​ നടന്ന ഹര്‍ത്താലില്‍ നാദാപുരം കണ്‍ട്രോള്‍ റൂം പൊലീസി​​​െൻറ ഔദ്യോഗിക വാട്‌സ് ആപ് ഗ്രൂപ്പില്‍ ഹര്‍ത്താലിനെ അനുകൂലിച്ച് അഷ്​റഫ്​ പോസ്​റ്റിടുകയായിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ്​ റൂറല്‍ എസ്.പി ഇയാളെ സസ്‌പെൻഡ്​​ ചെയ്തത്. നാദാപുരം കണ്‍ട്രോള്‍ റൂം വാഹനത്തിൽ തെരുവന്‍പറമ്പില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന അഷ്‌റഫിനെ നടപടി അറിയിക്കുകയായിരുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policeharthalrape casekerala newssuspensionfake news
News Summary - Pro harthal messages- policeman suspended- Kerala news
Next Story