ടി.പി കൊലക്കേസിൽ വർഷങ്ങൾ ജയിലിൽ കഴിഞ്ഞിട്ടും കെ.സി രാമചന്ദ്രന് കുറ്റബോധമില്ലെന്ന്
text_fieldsതിരുവനന്തപുരം: ടി.പി കൊലക്കേസിൽ വർഷങ്ങൾ ജയിലിൽ കഴിഞ്ഞിട്ടും സി.പി.എം മുൻ നേതാവും എട്ടാം പ്രതിയുമായ കെ.സി രാമചന്ദ്രന് കുറ്റബോധമില്ലെന്ന് റിപ്പോർട്ട്. ഹൈകോടതിയിൽ സമർപ്പിച്ച കോഴിക്കോട് ജില്ല പ്രൊബേഷൻ ഒഫീസറുടെ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികളുടെ ശാരീരിക, മാനസിക റിപ്പോർട്ടും ജയിലിലെ ജോലി സംബന്ധിച്ച റിപ്പോർട്ടും ഇന്നലെ ഹൈകോടതിയിൽ ഹാജരാക്കിയിരുന്നു. ഈ റിപ്പോർട്ടുകൾ കോടതി ഇന്ന് പരിഗണിക്കും. ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികളെ വധശിക്ഷയിൽനിന്ന് ഒഴിവാക്കാൻ കാരണം തേടി ഹൈകോടതിയിൽ ഇന്നും വാദം തുടരും. നിരപരാധികളാണെന്നും വധശിക്ഷ വിധിക്കരുതെന്നും 11 പ്രതികളും ഇന്നലെ കോടതിയെ ബോധിപ്പിച്ചിരുന്നു.
രാഷ്ട്രീയ പകപോക്കലിന്‍റെ ഭാഗമായി കേസിൽപ്പെടുത്തിയതാണെന്നും ആരോഗ്യപ്രശ്നങ്ങളുണ്ടെന്നുമാണ് കെ.സി. രാമചന്ദ്രൻ കോടതിയിൽ പറഞ്ഞത്. പരോൾ കാലത്ത് തന്റെ നേതൃത്വത്തിൽ സാമൂഹ്യസേവനത്തിന്റെ ഭാഗമായി വയോധികർക്കായി വീടുനിർമാണം നടത്തി. പെൺമക്കളുടെ വിവാഹവുമായി ബന്ധപ്പെട്ട് കടബാധ്യതയുണ്ട്. പൊലീസ് മർദനത്തിൽ നട്ടെല്ലിന് പരിക്കുണ്ട്. ശസ്ത്രക്രിയ തീരുമാനിച്ചിരിക്കുകയാണെന്നും ശിക്ഷ ഇളവ് ചെയ്യണമെന്നും കെ.സി. രാമചന്ദ്രൻ അപേക്ഷിച്ചു.
പ്രതികളുടെ ശിക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാറും ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയും നൽകിയ ഹരജികളാണ് കോടതി പരിഗണിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.