Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകഞ്ചാവ്​ കേസിലെ...

കഞ്ചാവ്​ കേസിലെ പ്രതിയുടെ മരണം: നാല്​ പൊലീസുകാർക്കെതിരെ അന്വേഷണം തുടങ്ങി

text_fields
bookmark_border
കഞ്ചാവ്​ കേസിലെ പ്രതിയുടെ മരണം: നാല്​ പൊലീസുകാർക്കെതിരെ അന്വേഷണം തുടങ്ങി
cancel

തൃശൂർ: കഞ്ചാവ് കേസിലെ റിമാൻഡ് പ്രതി തൃശൂർ അമ്പിളിക്കല കോവിഡ് സെന്ററിൽ വെച്ച്​ മരിച്ച സംഭവത്തിൽ നാലു ജയിൽ ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തൃശൂർ അസി.കമ്മീഷണർക്കാണ് അന്വേഷണ ചുമതല. അമ്പിളിക്കല കോവിഡ് സെന്ററിൽ അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നാല് പേർക്കെതിരെ കൊലക്കുറ്റത്തിന് ആണ് കേസെടുത്തിരിക്കുന്നത്.

റിമാൻഡിലിരിക്കെ തിരുവനന്തപുരം സ്വദേശി ഷമീറാണ്​ മർനമേറ്റ്​ കോവിഡ്​ സെൻററിൽ വെച്ച്​ മരിച്ചത്​. ഷെമീറിനെ ജീവനക്കാർ മർദ്ദിക്കുന്നത് കണ്ടതായി ഭാര്യ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഷമീറി​െൻറ ഭാര്യയുടെയും കേസിൽ ഇയാൾക്കൊപ്പം അറസ്​റ്റിലായ മൂന്നു പ്രതികളുടെയ​ുടെ മൊഴികളുടെയും അടിസ്ഥാനത്തിലാണ്​ നടപടി.

പോസ്റ്റ്​മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം തുടർ നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു. ഷമീറിന്​ മർദമേറ്റിരുന്നുവെന്ന് പ്രാഥമിക റിപ്പോർട്ടിലുണ്ടായിരുന്നു. ശരീരത്തിൽ പരിക്കുകളും വാരിയെല്ലുകൾക്കും തലക്കും പൊട്ടലുമുണ്ടായിരുന്നു​െവന്നാണ്​ റിപ്പോർട്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Custody deathGanja caseCovid patientPolice
Next Story