ജേക്കബ് തോമസിനെതിരെ സർക്കാർതല അന്വേഷണം
text_fieldsതിരുവനന്തപുരം: മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിെൻറ ചട്ടലംഘനത്തിൽ സർക്കാർതല അന്വേഷണം. ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയായിരിക്കും ചട്ടലംഘനം പരിശോധിക്കുക. ഉത്തരവ് ഉടൻ പുറത്തിറങ്ങും. ഒാഖി ദുരന്തത്തിൽ സർക്കാറിെന വിമർശിച്ചതിന് ജേക്കബ് തോമസിനെ സസ്പെൻറ് ചെയ്തിരുന്നു. അച്ചടക്ക നടപടി സ്വീകരിച്ച ശേഷം ജേക്കബ് തോമസ് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കാണിച്ച് സർക്കാർ തള്ളിയിരുന്നു.
അതേസമയം, ജേക്കബ് തോമസിനെ സസ്പെൻറ് ചെയ്യണമെന്ന റിപ്പോർട്ടിൽ കൂടുതൽ വിശദീകരണം തേടി കേന്ദ്ര പേഴ്സണൽ മന്ത്രാലയം രംഗത്തെത്തി. സസ്െപൻഷെൻറ കാരണങ്ങൾ വിശദീകരിക്കണമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. ജേക്കബ് തോമസ് ചെയ്ത കുറ്റം എന്താണെന്ന് വ്യക്തമാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
വിമർശനങ്ങളിൽ ഉറച്ചു നിന്നുകൊണ്ടുള്ള മറുപടിയാണ് ജേക്കബ് തോമസ് നൽകിയിരുന്നത്. ഒാഖിയിൽ എെന്തല്ലാം നടപടികൾ സ്വീകരിച്ചെന്ന കാര്യം സർക്കാർ വ്യക്തമായി പരസ്യപ്പെടുത്തിയിരുന്നില്ലെന്നും മാധ്യമങ്ങളിൽ വന്ന വാർത്ത അടിസ്ഥാനപ്പെടുത്തിയാണ് താൻ നിലപാട് വ്യക്തമാക്കിയതെന്നുമായിരുന്നു ജേക്കബ് തോമസിെൻറ വിശദീകരണം. എന്നാൽ സംസ്ഥാനെത്ത ക്രമസമാധാന നില തകർന്നെന്ന തരത്തിൽ നടത്തിയ പ്രസ്താവന അദ്ദേഹം നിേഷധിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിെൻറ മറുപടി തൃപ്തികരമല്ലെന്ന് കാണിച്ചാണ് സർക്കാർ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.