കുമ്മനത്തിെൻറ ഡൽഹി പി.ആർ.ഒയെക്കുറിച്ച് കേന്ദ്ര ഇൻറലിജൻസ് അന്വേഷണം
text_fieldsതൊടുപുഴ: ബി.ജെ.പി നേതാക്കൾ ഉൾപ്പെട്ട മെഡിക്കൽ കോളജ് കോഴ വിവാദത്തിൽ കുമ്മനം രാജശേഖരെൻറ ഡൽഹി പി.ആർ.ഒ സതീഷ് നായരെക്കുറിച്ച് കേന്ദ്ര ഇൻറലിജൻസ് ബ്യൂറോ ജന്മനാടായ തൊടുപുഴയിൽനിന്ന് വിശദ വിവരങ്ങൾ ശേഖരിച്ചു.
കുമ്മനത്തിെൻറ ഡൽഹി പ്രതിനിധി പദവിയിലെത്തിയ ഇയാൾക്ക് പാർട്ടിയുമായോ മറ്റു സംഘ് പരിവാർ സംഘടനകളുമായോ ബന്ധമുണ്ടോ എന്നതടക്കം കാര്യങ്ങളാണ് ഇൻറലിജൻസ് തിരക്കിയതെന്നാണ് സൂചന. കോഴ ഇടപാടിൽ കുമ്മനത്തിെൻറ പേര് വലിച്ചിഴക്കുകയാണെന്ന ആരോപണം ബി.ജെ.പിയിെല ഒരുവിഭാഗം ഉന്നയിച്ചതുകൂടി കണക്കിലെടുത്താണേത്ര സതീഷിെൻറ രാഷ്ട്രീയബന്ധം വിശദമായി ശേഖരിക്കുന്നത്. കോഴത്തുകയായ 5.6 കോടിയിൽ കമീഷൻ കഴിച്ച് അഞ്ചുകോടി സതീഷ് നായർ ഡൽഹിയിൽ കൈപ്പറ്റിയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇയാളുടെ സാമ്പത്തികബന്ധങ്ങൾ ആരൊക്കെയായിെട്ടന്നതടക്കം അന്വേഷിക്കുന്നതിെൻറ ഭാഗവുമായിരുന്നു തൊടുപുഴയിലും രഹസ്യാന്വേഷണം. എന്നാൽ, അടുത്തകാലത്തൊന്നും ഇയാൾ തൊടുപുഴയിൽ എത്തിയിട്ടില്ലെന്ന വിവരമാണ് െഎ.ബിക്ക് ലഭിച്ചത്. തൊടുപുഴയിൽ െഎ.ബി ഉദ്യോഗസ്ഥർ പലരിൽനിന്നാണ് വിവരം ശേഖരിച്ചത്.
തൊടുപുഴക്ക് സമീപം ഇടവെട്ടി പഞ്ചായത്തിലെ ചാലംകോട്ടാണ് സതീഷ് നായർ ജനിച്ചത്. മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. മൂന്നു സഹോദരങ്ങളിൽ ഏറ്റവും ഇളയതാണ് സതീഷ് നായർ. 18ാം വയസ്സിൽ വ്യോമസേനയിൽ ജോലിലഭിച്ച സതീഷ് തുടർന്ന് ഡൽഹിയിലായിരുന്നു താമസം. 2010ൽ മാതാവ് മരിച്ചപ്പോൾ ഇടവെട്ടിയിലെ വീട്ടിലെത്തിയിരുന്നു. ഇതിനുശേഷം സതീഷ് തൊടുപുഴയിൽ എത്തിയിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു. തറവാട്ടുവീട്ടിൽ ഇപ്പോൾ സഹോദരിയും ഭർത്താവുമാണുള്ളത്. ബഹ്റൈനിലായിരുന്ന ഇവർ അടുത്തനാളിലാണ് തിരിച്ചെത്തിയത്. സതീഷിെൻറ ഭാര്യയും രണ്ടുമക്കളും ഡൽഹിയിലാണ് താമസം. ക്ഷേത്രസംരക്ഷണ സമിതി മുൻ പ്രസിഡൻറായ സ്വാമി അയ്യപ്പദാസ് മൂത്ത സഹോദരനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.