വൈഡൂര്യ കൊള്ള കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം -പശ്ചിമഘട്ട ജൈവ കലവറ പരിപാലന സമിതി
text_fieldsപാലോട്: ബ്രൈമൂർ മണച്ചാല വൈഡൂര്യ കൊള്ള നടത്തിയ പ്രതികളെ ഇതു വരെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ കേസ് കേന്ദ്ര ഏജൻസികളെ ഏൽപിക്കണമെന്ന് പശ്ചിമഘട്ട ജൈവ കലവറ പരിപാലന സമിതി. വൈഡൂര്യ കൊള്ള നടന്നിട്ട് ഒന്നര മാസം പിന്നിട്ടിട്ടും പ്രതികളുടെ സൂചനപോലും വനം വകുപ്പിന് ലഭിച്ചിട്ടില്ല. വനം വകുപ്പ് വനം മാഫിയക്ക് കൂട്ടുനിൽക്കുകയാണ്.
പരിസ്ഥിതി ദുർബല പ്രദേശമായ ഇവിടെ ജാക്ക് ഹാമർ, സ്ഫോടക വസ്തുക്കൾ, അത്യാധുനിക സെർച്ചു ലൈറ്റുകൾ എന്നിവ ഉപയോഗിച്ച് പാറയിടുക്കുകളും മലഞ്ചെരുവുകളും തുരന്നാണ് വൈഡൂര്യഘനനം നടക്കുന്നത്. ഘനനത്തിനെതിരേ പാലോട് റേഞ്ച് ഓഫീസിൽ നടത്തിയ ധർണ നന്ദിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. എസ്.ബാജിലാൽ ഉത്ഘാടനം ചെയ്തു.
പശ്ചിമഘട്ട ജൈവ കലവറ പരിപാലന സമിതി പ്രസിഡൻറ് എം.നിസാർ മുഹമ്മദ് സുൾഫി അധ്യക്ഷതവഹിച്ചു. ജനറൽ കൺവീനർ സലീം പളളിവിള, മുസ്ലീം ലീഗ് വാമനപുരം നിയോജക മണ്ഡലം പ്രസിഡൻറ് ഇടവം ഖാലിദ്, ബി.ജെ.പി പെരിങ്ങമ്മല മണ്ഢലം പ്രസിഡൻറ് പ്ലാമൂട് അജി, എസ്.ഡി.പി.െഎ ജില്ലാ വൈസ് പ്രസിഡൻറ് തച്ചോണം നിസാമുദ്ദീൻ, വെൽഫെയർ പാർട്ടി നേതാവും പാങ്ങോട് ഗ്രാമപഞ്ചായത്ത് അംഗവുമായ ചക്കമല ഷാനവാസ്, മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡൻറ് എം.കെ. സലീം, വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ സാലി പാലോട്, പെരിങ്ങമ്മല ഗ്രാമ പഞ്ചായത്ത് മെമ്പർ നസീമാ ഇല്യാസ്, താന്നിമൂട് ഷംസുദീൻ, ബഷീർ പനങ്ങോട്, റസിയാ അൻസർ, പ്രദീപ് നന്മ, ജലീൽ കുന്നിൽ, മുതിയാൻകുഴി റഷീദ്, അൻസാരി കൊച്ചുവിള, മൻസീം വില്ലിപ്പയിൽ, നാദിർഷാ ഞാറനീലീ, അംജദ് ആനപ്പുതയിൽ, ഇല്യാസ് താന്നിമൂട്, നൗഷാദ് അഷറഫ്, ഇക്ബാൽ എന്നിവർ സംസാരിച്ചു. ആൽബർട്ട് കണ്ണേങ്കാട് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.