ട്രാൻസ്ജെൻഡർ അനന്യയുടെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ
text_fieldsട്രാൻസ്ജെൻഡർ അനന്യയുടെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സർക്കാർ. അനന്യ ആത്മഹത്യചെയ്ത് ആറുമാസത്തിന് ശേഷമാണ് അന്വേഷണം.
സംഭവം അന്വേഷിക്കാൻ ആരോഗ്യവകുപ്പ് അഡീഷണർ ഡയറക്ടറെ സർക്കാർ ചുമതലപ്പെടുത്തി. ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് കൈമാറണം. ലിംഗമാറ്റ ശാസ്ക്രക്രിയയിലെ പിഴവാണ് അനന്യയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന പരാതി ഉയർന്നിരുന്നു. ഇതേ തുടർന്നാണ് അന്വേഷണം.
ജൂലൈയിലാണ് അനന്യ കുമാരി അലക്സ് ആത്മഹത്യ ചെയ്തത്. ലിംഗമാറ്റ ശാസ്ത്രക്രിയയിൽ പിഴവ് ആരോപിച്ച് കൊച്ചി റിനൈ മെഡിസിറ്റി ആശുപത്രിക്കെതിരെയും ശസ്ത്രക്രിയ നടത്തിയ ഡോ. അർജുൻ അശോകിനെതിരെയും ആരോപണവുമായി ഇവർ രംഗത്തെത്തിയിരുന്നു. 2020ലായിരുന്നു ശാസ്ത്രക്രിയ. ശാസ്ക്രക്രിയക്ക് ശേഷം അനന്യക്ക് ശാരീരിക പ്രശ്നങ്ങൾ അനുഭവപ്പെടുകയായിരുന്നു.
കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ റേഡിയോ ജോക്കിയാണ് അനന്യ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മലപ്പുറത്തെ വേങ്ങരയിൽനിന്ന് ഇവർ മത്സരിക്കാനൊരുങ്ങിയെങ്കിലും പിന്നീട് പിൻമാറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.