വർഗീയ പരാമർശം: സെൻകുമാറിന്എതിരെ അന്വേഷണം തുടങ്ങി
text_fieldsതിരുവനന്തപുരം: മതസ്പർധ വളർത്തുന്നതരത്തിൽ പരാമർശം നടത്തിയതിന് മുൻ ഡി.ജി.പി ടി.പി. സെൻകുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. സൈബർ സെൽ സി.ഐ കെ.ആർ. ബിജുവിെൻറ നേതൃത്വത്തിലെ പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. സെൻകുമാറിനെതിരെ വിവിധ മതസംഘടനകളും വ്യക്തികളും ഡി.ജി.പിക്ക് നൽകിയ പരാതികളും തെൻറ അഭിമുഖം വാരിക വളച്ചൊടിച്ചതാണെന്ന ടി.പി. സെൻകുമാറിെൻറ വിശദീകരണ കത്തും സംഘം ശനിയാഴ്ച പരിശോധിച്ചു.
വരും ദിവസങ്ങളിൽ വാരിക ഹാജരാക്കിയ അഭിമുഖത്തിെൻറ ഫോൺ റെക്കോഡും അഭിമുഖം പ്രസിദ്ധീകരിച്ചത് സംബന്ധിച്ച് പത്രാധിപർ സജി ജയിംസ് ഡി.ജി.പിക്ക് നൽകിയ കത്തും സംഘം പരിശോധിക്കും. ഇതിനുശേഷം മാത്രമേ ചോദ്യം ചെയ്യലിനായി സെൻകുമാറിനെയും പത്രാധിപരെയും വിളിച്ചുവരുത്തൂ.സംസ്ഥാന പൊലീസ് മേധാവി സ്ഥാനം ഒഴിഞ്ഞതിനുശേഷം സമകാലിക മലയാളം വാരികക്ക് നൽകിയ അഭിമുഖത്തിലാണ് മുസ്ലിം വിരുദ്ധ പരാമർശം സെൻകുമാർ നടത്തിയത്. ഇതിനെതിരെ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ഡി.ജി.പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജാമ്യമില്ല വകുപ്പുപ്രകാരം സെൻകുമാറിനെ ഒന്നാം പ്രതിയാക്കിയും അഭിമുഖം പ്രസിദ്ധീകരിച്ച വാരികയുടെ പ്രസാധകനെ രണ്ടാം പ്രതിയാക്കിയും ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം ജാമ്യമില്ലാ വകുപ്പ് ചുമത്തിയിരിക്കുന്നതിനാൽ സെൻകുമാർ ഹൈകോടതിയെ സമീപിച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.