ബെഹ്റക്കെതിരായ മുല്ലപ്പള്ളിയുടെ പ്രസ്താവന; ഭരണ-പ്രതിപക്ഷ പോര്
text_fieldsതിരുവനന്തപുരം: എൻ.െഎ.എ കേസുകളിൽ നരേന്ദ്ര മോദിയെയും അമിത് ഷായെയും വെള്ളപൂശി റിപ്പോർട്ട് സമർപ്പിച്ചയാളാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റയെന്ന കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രെൻറ പ്രസ്താവനയെച്ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ പോര്. കേരള പൊലീസ് (ഭേദഗതി) ബില്ലിെൻറ ചർച്ചക്കിടെ അടൂർ പ്രകാശും തിരുവഞ്ചൂർ രാധാകൃഷ്ണനുമാണ് മുല്ലപ്പള്ളിയുടെ പ്രസ്താവന വീണ്ടും സഭയിൽ കൊണ്ടുവന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ ചെന്ന് കണ്ടപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവെച്ച ശിപാർശയായിരുന്നു ബെഹ്റയുടെ ഡി.ജി.പി നിയമനമെന്ന് അടൂർ പ്രകാശ് പറഞ്ഞു. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്നപ്പോൾ ബോധ്യപ്പെട്ട കാര്യങ്ങളാണ് മുല്ലപ്പള്ളി പറഞ്ഞത്. പ്രളയമുണ്ടായപ്പോൾ മൂന്നാറിലെ സുഖവാസ കേന്ദ്രത്തിലായിരുന്നു ബെഹ്റയെന്നും പ്രകാശ് ആരോപിച്ചു.
തെൻറ അധികാരപരിധിയിൽപെട്ട കാര്യത്തിൽ പൊലീസ് ഒാഫിസർ തെറ്റായ നടപടി സ്വീകരിച്ചപ്പോൾ അന്ന് മുല്ലപ്പള്ളി എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്ന് എം. സ്വരാജ് ചോദിച്ചു. അന്ന് ബെഹ്റയെ സഹായിക്കാൻ മുല്ലപ്പള്ളി സംഘ്പരിവാർ അനുകൂല നിലപാട് എടുക്കുകയായിരുന്നോ എന്ന് മറുപടി പറയണമെന്നും സ്വരാജ് ആവശ്യപ്പെട്ടു. മുല്ലപ്പള്ളി പറഞ്ഞതിനെതിരെ എന്തുകൊണ്ട് കോടതിയിൽ പോകുന്നില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ചോദിച്ചു. എന്നാൽ, ശബരിമലയിൽ ചുമതല നിർവഹിച്ച ഉദ്യോഗസ്ഥനെ മതം പറഞ്ഞ് അപമാനിച്ച ബി.െജ.പി നിലപാടിെൻറ തുടർച്ചയാണ് മുല്ലപ്പള്ളി രാമചന്ദ്രെൻറ പ്രസ്താവനയെന്ന് മന്ത്രി എ.കെ. ബാലൻ പറഞ്ഞു.
എൻ.െഎ.എ കേസിൽപെട്ടവരെ ഉദ്യോഗസ്ഥർ സംരക്ഷിക്കാൻ ശ്രമിച്ചപ്പോൾ അന്നത്തെ ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി ഉറങ്ങുകയായിരുന്നോ. ബെഹ്റയെ അന്ന് തന്നെ പിടിക്കേണ്ടേ. അന്ന് നടപടിയെടുത്തിരുന്നെങ്കിൽ ഇന്ന് കേരളത്തിൽ ഡി.ജി.പിയാകില്ലായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരെ അപമാനിക്കാൻ ഏതറ്റംവരെയും പോകും എന്നതിെൻറ വൃത്തികെട്ട പ്രസ്താവനയാണ് മുല്ലപ്പള്ളിയുടേതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.