പ്രശ്ന ബൂത്തുകള്‍ 1,200; കൂടുതല്‍ കേന്ദ്രസേന വേണം –മീണ
text_fieldsതൃശൂര്‍: സംസ്ഥാനത്ത് 1,200 പ്രശ്ന ബാധിത പോളിങ് ബൂത്തുകളുടെ സുരക്ഷക്ക് വേണ്ട കേന്ദ്രസ േനയെ ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ ടിക്കാറാം മീണ. കണ്ണൂരാണ് ഏറ്റവും പ്രശ്നബാധിത ജില്ല. മാവോവാദി ഭീഷണിയടക്കമുള്ള അഞ്ചു ജില്ലകളുണ്ട്. കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് തീവ്രവാദി ഭീഷണിയുള്ളത്. കലക്ടറേറ്റ് കോൺഫറന്‍സ് ഹാളില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വോട്ടെടുപ്പ് ദിവസം കഴിഞ്ഞ തവണ 55 കമ്പനി കേന്ദ്രസേനയുടെ സേവനം ലഭ്യമായിരുന്നു. ഇത്തവണ നൂറ് കമ്പനിയാണ് ആവശ്യപ്പെട്ടത്. ഇതുവരെ അനുവദിച്ചത് 35 കമ്പനിയാണ്. സംസ്ഥാനത്ത് 24,970 പോളിങ് സ്റ്റേഷനുകളാണുണ്ടാകുക. ശാരീരിക വൈകല്യമുള്ള വോട്ടര്‍മാരെ പോളിങ് ബൂത്തുകളില്‍ എത്തിക്കാന്‍ സര്‍ക്കാറിെൻറ ഔദ്യോഗിക വാഹനങ്ങള്‍ ഉപയോഗിക്കാം. ദൈവത്തിെൻറയും മതത്തിെൻറയും ആരാധനാലയങ്ങളുടെയും പേരില്‍ വോട്ടഭ്യര്‍ഥിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
ചിത്രങ്ങളും ഉപയോഗിക്കാന്‍ പാടില്ല. വോട്ടര്‍ പട്ടികയില്‍ 25 വരെ പേരു ചേര്‍ക്കാം. ഓണ്‍ലൈന്‍ വഴി പേര് രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതു കൊണ്ടാകാം ഓണ്‍ലൈന്‍ വെബ്സൈറ്റിന് വേഗം കുറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.