ഉർദു ഭാഷാ പഠനത്തിലെ പ്രശ്നങ്ങൾ പരിഹരിക്കും -മന്ത്രി കെ. രാജൻ
text_fieldsതൃശൂർ: രാജ്യത്തിൻ്റെ ബഹുസ്വരതക്കും മതേതരത്വത്തിനും ഉർദു ഭാഷ നൽകിയ പങ്ക് മഹത്തരമാണെന്നും രാജ്യംതന്നെ നിലനിൽക്കുമോ എന്ന ആശങ്ക മറികടക്കാൻ കഴിയണമെന്നും മന്ത്രി കെ. രാജൻ പറഞ്ഞു. കേരള സംസ്ഥാന ഉർദു ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം തൃശൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് കേരളത്തിൽ ഹയർ സെക്കണ്ടറിയിൽ ഉന്നത പഠനം, ഒന്നാം ക്ലാസ് മുതൽ ഉർദു പഠനം ആരംഭിക്കൽ എന്നീ വിഷയങ്ങൾ സർക്കാർ ഗൗരവത്തിൽ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.
സംസ്ഥാന കമ്മിറ്റിയുടെ എസ്.എം. സർവർ അവാർഡ് പി.കെ. കരീമിനും സുലൈഖ ഹുസൈൻ അവാർഡ് വി. അബ്ദുറഹ്മാനും നൽകി. ഡോ. ഫൈസൽ മാവുള്ളടത്തിൽ രചിച്ച ഉർദു പുസ്തകം മന്ത്രി പ്രകാശനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് ഡോ. ശംസുദ്ദീൻ തിരൂർക്കാട് അധ്യക്ഷത വഹിച്ചു. പ്രഫ. മുഹമ്മദ് അബ്ദുൽ സമി സിദ്ദീഖി മുഖ്യപ്രഭാഷണം നടത്തി. ടി. മുഹമ്മദ്, പി.കെ.സി. മുഹമ്മദ്, ടി.എച്ച്. കരീം, എം.പി. സലീം, യു.കെ. നാസർ, എം.കെ. അൻവർ സാദത്ത്, എൻ.കെ. റഫീഖ് സംസാരിച്ചു. ജനറൽ സെക്രട്ടറി സലാം മലയമ്മ സ്വാഗതവും ടി.എ. റഷീദ് നന്ദിയും പറഞ്ഞു.
വിദ്യാഭ്യാസ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി സി.വി.കെ. റിയാസ് അധ്യക്ഷത വഹിച്ചു. ഡോ. മുഹമ്മദ് നസ്റുല്ല ഖാൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി നടത്തിയ ലേഖന മൽസര വിജയികൾ, ദേശീയ പട്ടേൽ അവാർഡ് ജേതാക്കൾ, സമ്മേളന ലോഗോ നിർമാതാവ് എന്നിവരെ ആദരിച്ചു. പി. മുഹമ്മദ് കുട്ടി, എ.കെ. അജിത് കുമാർ, ടി.പി. ഹാരിസ്, ഡോ. എ. അൻവർ, ടി.പി. അബ്ദുൽ ഹഖ്, സി.പി. സനൽ ചന്ദ്രൻ, എ.എ. ജാഫർ, കെ.പി. സുനിൽ കുമാർ, ഡോ. ഫൈസൽ മാവുള്ളടത്തിൽ, ഡോ. എം.സി. അബൂബക്കർ, ഡോ. പി. ശിഹാബുദ്ദീൻ, ലഫ്. പി. ഹംസ, എം.പി. സത്താർ, കെ.ജെ. ജിജി എന്നിവർ സംസാരിച്ചു.
സാംസ്കാരിക-യാത്രയയപ്പ് സമ്മേളനം തൃശൂർ മേയർ എം.കെ. വർഗീസ് ഉദ്ഘാടനം ചെയ്തു. കെ.പി. സുരേഷ് അധ്യക്ഷത വഹിച്ചു. ടി.ജെ. സനീഷ് കുമാർ ജോസഫ് എം.എൽ.എ മുഖ്യതിഥിയായിരുന്നു. ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. വിരമിക്കുന്ന പി.എ. ജാബിറിന് യാത്രയയപ്പ് നൽകി. ഓണമ്പള്ളി മുഹമ്മദ് ഫൈസി, എം. ഹുസൈൻ, എൻ. ബഷീർ, ടി. അസീസ്, കെ.പി. അബ്ദുൽ നാസർ, എൻ.പി. റഷീദ്, നജീബ് മണ്ണാർ, അബ്ദുൽ റസാഖ് സംസാരിച്ചു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.