മുന്നണി ബന്ധം: ജെ.ഡി.യുവിൽ വീണ്ടും ആശയക്കുഴപ്പം
text_fields
തിരുവനന്തപുരം: യു.ഡി.എഫ് ബന്ധം സംബന്ധിച്ച് ജെ.ഡി.യുവിൽ വീണ്ടും ആശയക്കുഴപ്പം. യു.ഡി.എഫിൽ തുടരണമെന്ന് ഒരുവിഭാഗം വാദിക്കുേമ്പാൾ മുന്നണിബന്ധം പുനഃപരിശോധിക്കണമെന്ന് മറുചേരി. ഇടതുമുന്നണിയിലേക്ക് സ്വീകരിക്കാൻ ഒരുക്കമാെണന്ന് സി.പി.എം വ്യക്തമാക്കിയതിന് പിന്നാലെയാണ് മുന്നണി മാറ്റത്തിന് ഒരുങ്ങുന്നുെവന്ന അഭ്യൂഹം ശക്തമായത്. എന്നാൽ, ദേശീയതലത്തിലുള്ള മാറ്റങ്ങളെക്കുറിച്ചാണ് പാര്‍ട്ടി ഇപ്പോൾ ആലോചിക്കുന്നതെന്ന് ജെ.ഡി.യു നേതൃത്വം വ്യക്തമാക്കി. മുന്നണിയിൽ ജെ.ഡി.യുവിനുള്ള അതൃപ്തി പരിഹരിക്കാൻ കോണ്‍ഗ്രസ് നേതൃത്വവും ശ്രമം തുടങ്ങി.
25ന് ചേരുന്ന യു.ഡി.എഫ് യോഗത്തില്‍ ഇത് ചര്‍ച്ചയാകും. കോണ്‍ഗ്രസിെൻറ ചില നിഷേധാത്മക നിലപാടുകൾ മൂലം ജെ.ഡി.യു കുറച്ചുകാലമായി അസംതൃപ്തിയിലാണ്. കഴിഞ്ഞ പാർലമെൻറ് തെെരഞ്ഞെടുപ്പ് മുതൽ തുടങ്ങിയ അകൽച്ച പലപ്പോഴും മുന്നണിമാറ്റത്തിലേക്ക് നീങ്ങുമെന്ന് പ്രതീതി സൃഷ്ടിച്ചു. പാലക്കാട് സീറ്റിലെ കടുത്ത തോൽവിക്ക് പകരം വീരേന്ദ്രകുമാറിന് രാജ്യസഭ അംഗത്വം നൽകിയാണ് ആദ്യഘട്ടത്തിൽ പ്രശ്നം പരിഹരിച്ചത്. എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പിൽ ജെ.ഡി.യു സ്ഥാനാർഥികൾക്ക് എവിടെയും ജയിക്കാനായില്ല. അതോടെ മുന്നണിമാറ്റമെന്ന ആവശ്യം പാർട്ടിയിൽ വീണ്ടും ശക്തമായി. കോൺഗ്രസ് നേതൃത്വം ഇടപെട്ട് ജെ.ഡി.യുവിനെ അതിൽനിന്ന് പിന്തിരിപ്പിക്കുകയായിരുന്നു.
മുൻ മന്ത്രി കെ.പി. മോഹനനും കൂട്ടരും യു.ഡി.എഫ് ബന്ധം തുടരണമെന്ന് പറയുേമ്പാൾ ഡോ. വർഗീസ് ജോർജും കൂട്ടരും ഇടതുബന്ധമാണ് പാർട്ടിക്ക് ഗുണകരമെന്ന് വാദിക്കുന്നു. ദേശീയതലത്തിൽ നേതൃത്വം നൽകുന്ന ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിെൻറ രാഷ്ട്രീയ നിലപാടാണ് അവർ ഉറ്റുനോക്കുന്നത്. ബി.ജെ.പിക്കൊപ്പം ചേരാൻ നിതീഷ് തീരുമാനിച്ചാൽ പഴയ എസ്.ജെ.ഡി പുനരുജ്ജീവിപ്പിച്ച് മുന്നോട്ടുപോകുന്നത് സംബന്ധിച്ച ആലോചനകളാണ് ശക്തമായിരിക്കുന്നത്. അഭ്യൂഹങ്ങൾ പ്രചരിച്ചതിന് പിന്നാലെ നേതാക്കളുമായി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ആശയവിനിമയം നടത്തി. പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാമെന്ന ഉറപ്പ് ജെ.ഡി.യു നേതൃത്വത്തിന് കോൺഗ്രസ് നൽകിയിട്ടുണ്ട്. അതേസമയം, വരാൻപോകുന്ന ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള സമ്മർദ തന്ത്രമാണ് ജെ.ഡി.യു നടത്തുന്നതെന്ന സംശയവും കോൺഗ്രസിൽ ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.