ചീഫ് സെക്രട്ടറിയെ കാണാതെ ഡി.ജി.പി; ഡി.ജി.പിയെ ഗൗനിക്കാതെ ഉദ്യോഗസ്ഥർ
text_fieldsതിരുവനന്തപുരം: ചീഫ് സെക്രട്ടറിയെ വിളിക്കാനോ നേരിൽകാണാനോ തയാറാകാതെ ഡി.ജി.പി; ഡി.ജി.പിയെ ഒന്ന് അഭിവാദ്യംപോലും ചെയ്യാതെ പൊലീസ് ഉദ്യോഗസ്ഥരും. പൊലീസ് ആസ്ഥാനത്ത് അസ്വസ്ഥത പുകയുകയാണ്. സംസ്ഥാനത്തെ ക്രമസമാധാനപരിപാലനത്തിന് ചുക്കാൻപിടിക്കേണ്ട പൊലീസ് ആസ്ഥാനത്ത് രണ്ട് തട്ടിലുള്ള ഭരണമാണ് ഇപ്പോൾ പുരോഗമിക്കുന്നതും. താനറിയാതെ തെൻറ പേരിൽ ഒരു ഉത്തരവും ഇറക്കരുതെന്ന് ഡി.ജി.പി ടി.പി. സെൻകുമാർ നിർദേശംനൽകിയിട്ടും അത് പാലിക്കേണ്ടതില്ലെന്ന നിലപാട് ഒരുകൂട്ടം ഉദ്യോഗസ്ഥർ കൈക്കൊണ്ടതായാണ് വിവരം.
പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയും ഡി.ജി.പിയും തമ്മിലുള്ള ഭിന്നത രൂക്ഷമാകുകയാണെന്നാണ് വിവരം. ഡി.ജി.പി ചുമതലയേറ്റ് ദിവസങ്ങൾ കഴിഞ്ഞിട്ടും ആസ്ഥാനത്തെ ഒരു എ.െഎ.ജി അദ്ദേഹത്തെ സന്ദർശിക്കാനോ അഭിവാദ്യംചെയ്യാനോ തയാറായിട്ടില്ല. മുമ്പ് ഇൗ എ.െഎ.ജിയും സെൻകുമാറും തമ്മിൽ ചിലപ്രശ്നങ്ങളുണ്ടായിരുന്നു. ഡി.ജി.പിയായി ചുമതലയേറ്റശേഷം സെൻകുമാർ ഇറക്കിയ സ്ഥലംമാറ്റ ഉത്തരവ് നടപ്പാകാതെപോയതും അദ്ദേഹത്തിെൻറ വില ഇടിച്ചതായി ജീവനക്കാർതന്നെ പറയുന്നു.
ചുമതലയേറ്റ് ദിവസങ്ങൾ കഴിഞ്ഞിട്ടും ടി.പി. സെൻകുമാർ ചീഫ് സെക്രട്ടറി നളിനി നെറ്റോയെ നേരിൽകാണാനോ ഫോണിൽ ബന്ധപ്പെടാനോ തയാറായിട്ടില്ല. അതേരീതിയിൽ തന്നെ ചീഫ്സെക്രട്ടറിയെ അംഗീകരിക്കാത്ത ഡി.ജി.പിയെ അഭിവാദ്യംചെയ്യേണ്ടതില്ലെന്ന നിലപാട് പൊലീസ് ആസ്ഥാനത്തെ ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരും കൈക്കൊണ്ടതോടെ ചേരിപ്പോര് രൂക്ഷമാക്കുകയാണ്. സെൻകുമാർ ഡി.ജി.പിയായി വീണ്ടും ചുമതലയേൽക്കുേമ്പാൾ അദ്ദേഹത്തെ നിരീക്ഷിക്കാൻ പൊലീസ് ഉദ്യോഗസ്ഥസംഘത്തെ തന്നെ സർക്കാർ നിയോഗിച്ചിരുന്നു. അതിൽ പ്രമുഖനായ എ.ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി പക്ഷേ, ആദ്യഘട്ടത്തിൽ സെൻകുമാറുമായി സഹകരിക്കുകയായിരുന്നു.
എന്നാൽ ഉത്തരവിറക്കുന്നതുമായി ബന്ധപ്പെട്ടും ചില നിർദേശങ്ങൾ നൽകിയവിഷയത്തിലും ഇപ്പോൾ ഡി.ജി.പിയും എ.ഡി.ജി.പിയും തമ്മിലുള്ള ഭിന്നത രൂക്ഷമായതായാണ് വിവരം. താൻ പൊലീസ് മേധാവിയായി തുടരുേമ്പാൾതന്നെ മറികടന്നുള്ള ഉത്തരവ് ഇറക്കിയതിലുള്ള അതൃപ്തി സെൻകുമാർ പ്രകടിപ്പിച്ചതോടെയാണ് ഇൗ ഭിന്നതക്ക് തുടക്കമായത്. ഇത് വാഗ്വാദത്തിനുവരെ കാരണമായതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.