പ്രഫ. എൻ.കെ. മുസ്തഫ കമാൽപാഷ നിര്യാതനായി
text_fieldsമലപ്പുറം: പ്രമുഖ ചരിത്ര പണ്ഡിതനും ഗ്രന്ഥകാരനും തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലെ ചരിത്ര വിഭാഗം തലവനുമായിരുന്ന പ്രഫ. എൻ.കെ. മുസ്തഫ കമാൽപാഷ അന്തരിച്ചു. അസുഖബാധിതനായി വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു അദ്ദേഹം. ഇസ്ലാമിക ചരിത്രത്തിലും മധ്യ പൗരസ്ത്യ ദേശ ചരിത്രത്തിലും പാണ്ഡിത്യമുള്ള കമാൽപാഷ, അക്കാദമിക വിദഗ്ധനെന്നതിലുപരി സാമൂഹിക, സാംസ്കാരിക മണ്ഡലങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.
32 വർഷം തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് ചരിത്ര വിഭാഗം തലവനായിരുന്നു. കാലിക്കറ്റ് യൂനിവേഴ്സ്റ്റി ഇസ്ലാമിക് സ്റ്റഡീസിന്‍റെ ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ, ഇസ്ലാമിക് സ്റ്റഡീസ് ചെയറിൽ പ്രഫസർ, പടിഞ്ഞാറങ്ങാടി എം.എ.എസ് കോളജ് പ്രിൻസിപ്പൽ, അഡൽട്ട് എജുക്കേഷൻ ഡയറക്ടർ, കോഴിക്കോട് ഫണ്ടമെന്‍റൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ തുടങ്ങിയ പദവികൾ വഹിച്ചു.
വിഡിയോ ഡോകുമെന്‍ററികൾ അപൂർവമായിരുന്ന കാലത്ത് പി.കെ. അബ്ദുറസാഖ് സുല്ലമിയുമായി ചേർന്ന് അദ്ദേഹം നിർമിച്ച 'ഖുർആൻ ചരിത്ര ഭൂമികളിലൂടെ' ശ്രദ്ധേയമായിരുന്നു. അടുത്തിടെ അദ്ദേഹത്തിന്‍റെ ജീവചരിത്ര ഡോകുമെന്‍ററി 'ഹിസ് സ്റ്റോറി' പുറത്തിറങ്ങിയിരുന്നു.
ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വളാഞ്ചേരി പൂക്കാട്ടിരി ജുമാമസ്ജ്ദ് ഖബർസ്ഥാനിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.