ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങളുടെ വീണ്ടെടുപ്പിന് പ്രഫഷനലുകള്‍ നേതൃത്വം വഹിക്കണം -പ്രൊഫ്കോൺ
text_fieldsതൃശൂര്‍: രാജ്യത്തെ ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങളുടെ വീണ്ടെടുപ്പിന് പ്രഫഷനലുകള്‍ നേതൃത്വം നല്‍കണമെന്ന് പെരുമ്പിലാവില്‍ നടന്ന ത്രിദിന പ്രഫഷനല്‍ വിദ്യാർഥി സമ്മേളനമായ പ്രൊഫ്കോൺ ആവശ്യപ്പെട്ടു. വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്സ് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രൊഫ്കോണില് 17 പ്രബന്ധാവതരണങ്ങളും നാല് ഓപണ്‍ ഫോറവും നടന്നു.
സമൂഹത്തില്‍ വിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കുന്നത് തടയിടുന്നതിന് ശ്രമങ്ങള്‍ ഉണ്ടാകണം. ഫാഷിസത്തിനെതിരെ കാമ്പസുകള്‍ കേന്ദ്രീകരിച്ച് പുതിയ പോരാട്ടങ്ങള്‍ ആരംഭിക്കണം.
സമാപന ദിവസം ഖുര്‍ആന്‍ വിവര്ത്തകന് കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്, വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് ജനറല്‍ സെക്രട്ടറി ടി.കെ. അഷ്റഫ്, വിസ്ഡം യൂത്ത് ജനറല്‍ സെക്രട്ടറി കെ. താജുദ്ദീന് സ്വലാഹി, ഷമീര്‍ മദീനി, സ്വാദിഖ് മദീനി, ഷാഫി സ്വബാഹി, സി. മുഹമ്മദ് അജ്മല്‍, സഈദ് ചാലിശ്ശേരി, യാസിര്‍ അല്‍ ഹികമി, ഹവാസ് സുബ്ഹാന് തുടങ്ങിയവര്‍ സംസാരിച്ചു. സമാപന സമ്മേളനം വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് സംസ്ഥാന പ്രസിഡന്റ് പി.എന്‍. അബ്ദുല്‍ ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു.
കെ.പി.പി.സി മുന്‍ ട്രഷറര്‍ കെ.കെ. കൊച്ചു മുഹമ്മദ് മുഖ്യാതിഥിയായി. ഹുസൈന് സലഫി ഷാര്‍ജ മുഖ്യപ്രഭാഷണം നടത്തി. വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന പ്രസിഡന്റ് അര്‍ഷദ് അല്‍ ഹികമി, ജനറല്‍ സെക്രട്ടറി കെ.പി. മുഹമ്മദ് ഷമീല്‍, സെക്രട്ടറി ഷബീബ് മഞ്ചേരി, പി.കെ. മുഹമ്മദ് ശരീഫ് ഏലാംകോട്, കെ. സജ്ജാദ്, അബ്ദുല്ല ബാസില്‍, പി.യു. സുഹൈല്‍, സി.പി. സലീം, പ്രൊഫ്കോൺ ജനറല്‍ കണ്‍വീനര്‍ കെ. മുനവ്വര്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.