Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്രെയിനിൽ നിരോധിത...

ട്രെയിനിൽ നിരോധിത പുകയില ഉൽപന്നങ്ങൾ കണ്ടെടുത്തു

text_fields
bookmark_border
ട്രെയിനിൽ നിരോധിത പുകയില ഉൽപന്നങ്ങൾ കണ്ടെടുത്തു
cancel
camera_alt

ട്രെ​യി​നി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ

പാലക്കാട്: ആർ.പി.എഫ് ക്രൈം ഇന്‍റലിജൻസ് ബ്രാഞ്ച് പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ കേരള എക്സ്പ്രസിന്‍റെ ജനറൽ കമ്പാർട്ട്മെന്‍റിൽ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ 60 കിലോ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി.

പിടിച്ചെടുത്ത ഉൽപന്നങ്ങൾക്ക് പൊതുവിപണിയിൽ രണ്ട് ലക്ഷത്തോളം രൂപവില വരുമെന്ന് അധികൃതർ അറിയിച്ചു. പിടിച്ചെടുത്ത ഉൽപന്നങ്ങൾ തുടർ നടപടികൾക്കായി എക്സൈസിന് കൈമാറി.

ആർ.പി.എഫ് സി.ഐ കേശവദാസ്, എസ്.ഐമാരായ അജിത് അശോക്, എ.എസ്.ഐമാരായ കെ. സജു, എം. രവി, ഹെഡ് കോൺസ്റ്റബിൾ എൻ. അശോക്, അബ്ദുൽ സത്താർ, എക്സൈസ് പ്രിവന്‍റിവ് ഓഫിസർ എസ്. സുരേഷ് എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tobacco productstrain
News Summary - Prohibited tobacco products found in train
Next Story