മൂന്നര വർഷത്തിൽ 242 ദിവസവും കടൽവിലക്ക്; നഷ്ടപരിഹാരം തേടി മനുഷ്യാവകാശ കമീഷനിൽ പരാതി
text_fieldsതിരുവനന്തപുരം: കാലാവസ്ഥ മുന്നറിയിപ്പിനെ തുടർന്ന് കഴിഞ്ഞ മൂന്നര വർഷത്തിൽ മത്സ്യത്തൊഴിലാളികൾക്ക് മീൻപിടിക്കുന്നതിന് വിലക്ക് വന്നത് 242 ദിവസം. ഇൗ ദിവസങ്ങളിലെ തൊഴിൽ മുടക്കത്തിനും വരുമാനനഷ്ടത്തിനും പരിഹാരം ആവശ്യപ്പെട്ട് തീരദേശ നേതൃവേദി സംസ്ഥാന മനുഷ്യാവകാശ കമീഷെന സമീപിച്ചു.
2018ൽ 47 ദിവസം, 2019 ൽ 56 ദിവസം, 2020ൽ 100 ദിവസം, 2021 ജൂൺ 17 വരെ 30 ദിവസം എന്നിങ്ങനെയാണ് കേരളതീരത്ത് മത്സ്യബന്ധനത്തിന് പോകാൻ കേന്ദ്ര കാലവസ്ഥവകുപ്പ് വിലക്ക് നിർദേശിച്ച ദിവസങ്ങൾ. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഒൗദ്യോഗിക കണക്കാണിത്. ടൗെട്ട ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് ഏഴ് ദിവസം മീൻപിടിക്കാൻ വിലക്ക് ഏർപ്പെടുത്തി. യാസ് ചുഴലിക്കാറ്റ് ബംഗാൾ ഉൾക്കടലിലാണ് വന്നതെങ്കിലും കേരളതീരത്ത് ശക്തമായ കാറ്റും മോശം കാലാവസ്ഥയും ഉണ്ടായപ്പോൾ രണ്ട് ദിവസം വിലക്ക് വന്നു. കാലാവസ്ഥ മോശമാകുേമ്പാഴൊക്കെ മീൻ പിടിക്കാൻ നിയന്ത്രണം വന്നു.
242 ദിവസത്തെ തൊഴിൽ മുടക്കത്തിനും വരുമാനനഷ്ടത്തിനും സാമ്പത്തികസഹായമോ നഷ്ടപരിഹാരമോ നൽകണമെന്ന് മുൻ കൗൺസിലർ കൂടിയായ വേളി വർഗീസിെൻറ പരാതിയിൽ ആവശ്യപ്പെടുന്നു. നിരന്തരം കാലാവസ്ഥ മുന്നറിയിപ്പ് വരുന്ന സാഹചര്യത്തിൽ ഒാരോ തൊഴിൽനഷ്ടത്തിനും വരുമാന നഷ്ടത്തിനും പരിഹാരം നൽകണം. കുടുംബത്തിലെ ഒരു മുതിർന്ന അംഗത്തിനെങ്കിലും ന്യായമായ മിനിമം വേതനം ഉറപ്പാക്കണം. ഇത് സ്ഥിരം സംവിധാനമാക്കണം. 2018 ലെ ഒാഖിദുരന്ത ശേഷം കേന്ദ്ര കാലാവസ്ഥവകുപ്പും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ജില്ല ഭരണകൂടങ്ങളും കേരളതീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോകുന്നത് വിലക്കി മുന്നറിയിപ്പ് നൽകുന്നു. ഇത് മത്സ്യത്തൊഴിലാളികളുടെ ജീവിതമാർഗം അടക്കുന്നത് അധികൃതർ കാണുന്നില്ലെന്നും പരാതിയിൽ പറയുന്നു.
മത്സ്യത്തൊഴിലാളി േക്ഷമ ബോർഡിൽ 240211 പേർക്കാണ് അംഗത്വം. ഇവർ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നവരാണെന്നാണ് ബോർഡ് വിവരാവകാശ നിയമ പ്രകാരം നൽകിയ മറുപടി. ടൗെട്ട ചുഴലിക്കാറ്റിനെ തുടർന്ന് 124970 മത്സ്യത്തൊഴിലാളികൾക്കും 28070 അനുബന്ധ തൊഴിലാളികൾക്കും തൊഴിൽ നഷ്ടമുണ്ടാെയന്നാണ് സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയത്. ഒാരോ തൊഴിൽ നഷ്ടത്തിനും 200 രൂപ നിരക്കിലാണ് സഹായം അനുവദിച്ചത്. ഇതിനായി 18.36 കോടി അനുവദിച്ചു. 240211 മത്സ്യെത്താഴിലാളികളും 84531 അനുബന്ധ തൊഴിലാളികളും ഉണ്ടെന്നാണ് ക്ഷേമനിധി കണക്ക്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് പോലും 800 രൂപ കൂലി ഉണ്ടായിരിക്കെ മത്സ്യത്തൊഴിലാളികൾക്ക് 200 രൂപ സഹായം പര്യാപ്തമല്ല. മതിയായ നഷ്ടപരിഹാരം നൽകണമെന്നും പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.