Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദൂരവിദ്യാഭ്യാസ...

വിദൂരവിദ്യാഭ്യാസ വിലക്ക്; ഇല്ലാതാകുന്നത്​ 14 കോഴ്​സുകളിലെ സമാന്തര പഠനമാർഗം

text_fields
bookmark_border
വിദൂരവിദ്യാഭ്യാസ വിലക്ക്; ഇല്ലാതാകുന്നത്​ 14 കോഴ്​സുകളിലെ സമാന്തര പഠനമാർഗം
cancel
Listen to this Article

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വി​ദൂ​ര വി​ദ്യാ​ഭ്യാ​സം ഓ​പ​ൺ സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക്​ പ​രി​മി​ത​പ്പെ​ടു​ന്ന​തോ​ടെ അ​ഫ്​​ദ​ലു​ൽ ഉ​ല​മ പ്രി​ലി​മി​ന​റി, ബി.​എ അ​ഫ്​​ദ​ലു​ൽ ഉ​ല​മ, എം.​എ സം​സ്കൃ​തം ഉ​ൾ​പ്പെ​ടെ 14 കോ​ഴ്​​സു​ക​ളി​ലെ സ​മാ​ന്ത​ര പ​ഠ​ന​മാ​ർ​ഗം അ​ട​യും. കേ​ര​ള, കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ മു​ഴു​വ​ൻ ബി​രു​ദ-​ബി​രു​ദാ​ന​ന്ത​ര കോ​ഴ്​​സു​ക​ൾ ഏ​റ്റെ​ടു​ക്കാ​തെ​യാ​ണ്​ ഓ​പ​ൺ സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​കാ​ര​ത്തി​ന്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്.

കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ലും ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ്രൈ​വ​റ്റ്​ ര​ജി​സ്​​ട്രേ​ഷ​ൻ വ​ഴി​യു​മാ​ണ്​ ബി.​എ അ​ഫ്​​ദ​ലു​ൽ ഉ​ല​മ കോ​ഴ്​​സി​ന്​ സ​മാ​ന്ത​ര പ​ഠ​ന​മു​ള്ള​ത്. ഇ​തി​ന്‍റെ യോ​ഗ്യ​ത കോ​ഴ്​​സാ​യ അ​ഫ്​​ദ​ലു​ൽ ഉ​ല​മ പ്രി​ലി​മി​ന​റി കാ​ലി​ക്ക​റ്റി​ലും ക​ണ്ണൂ​രി​ലും പ്രൈ​വ​റ്റ്​ ര​ജി​സ്​​ട്രേ​ഷ​ൻ രീ​തി​യി​ലു​ണ്ട്. തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ സ​മാ​ന്ത​ര പ​ഠ​നം ന​ട​ത്തു​ന്ന​ത്​ കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ലൂ​ടെ​യും പ്രൈ​വ​റ്റ്​ ര​ജി​സ്​​ട്രേ​ഷ​നി​ലൂ​ടെ​യു​മാ​ണ്. ഓ​പ​ൺ സ​ർ​വ​ക​ലാ​ശാ​ല അ​നു​മ​തി തേ​ടി​യ കോ​ഴ്​​സു​ക​ളി​ൽ ഇ​വ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ല. ഫ​ല​ത്തി​ൽ ഈ ​കോ​ഴ്​​സു​ക​ളി​ലെ പ​ഠ​നാ​വ​സ​രം അം​ഗീ​കൃ​ത കോ​ള​ജു​ക​ളി​ൽ പ​രി​മി​ത​പ്പെ​ടും.

മ​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ, പ്രൈ​വ​റ്റ്​ ര​ജി​സ്​​ട്രേ​ഷ​ൻ കോ​ഴ്​​സു​ക​ൾ പൂ​ർ​ണ​മാ​യും ത​ട​ഞ്ഞാ​ണ്​ ഓ​പ​ൺ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ 12 ഡി​ഗ്രി കോ​ഴ്​​സു​ക​ൾ​ക്കും അ​ഞ്ച്​ പി.​ജി കോ​ഴ്​​സു​ക​ൾ​ക്കും അ​നു​മ​തി തേ​ടി​യ​ത്. ഇ​വ​ക്ക്​ അം​ഗീ​കാ​രം ല​ഭി​ച്ചാ​ലും 14 കോ​ഴ്​​സു​ക​ളി​ലെ പ​ഠ​ന, ഉ​പ​രി​പ​ഠ​ന സാ​ധ്യ​ത​ക​ളാ​ണ്​ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ലൂ​ടെ ത​ട​യ​പ്പെ​ടു​ന്ന​ത്.

നി​ല​വി​ൽ കാ​ലി​ക്ക​റ്റി​ൽ എം.​എ സം​സ്കൃ​തം വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ രീ​തി​യി​ലു​ണ്ട്. ഓ​പ​ൺ സ​ർ​വ​ക​ലാ​ശാ​ല അ​നു​മ​തി തേ​ടി​യ പി.​ജി കോ​ഴ്​​സു​ക​ളി​ൽ എം.​എ സം​സ്കൃ​തം ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ല. വി​ദൂ​ര രീ​തി​യി​ൽ ബി.​എ സം​സ്​​കൃ​തം പൂ​ർ​ത്തി​യാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഉ​പ​രി​പ​ഠ​ന സാ​ധ്യ​ത​യാ​ണ്​ സ​ർ​ക്കാ​ർ കൊ​ട്ടി​യ​ട​ക്കു​ന്ന​ത്.

മ​റ്റു സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലു​ണ്ടാ​യി​രു​ന്ന കോ​ഴ്​​സു​ക​ൾ ഓ​പ​ൺ സ​ർ​വ​ക​ലാ​ശാ​ല​യി​ലും തു​ട​ങ്ങു​മെ​ന്നാ​ണ്​ നി​യ​മ​സ​ഭ​യി​ൽ ടി.​വി. ഇ​ബ്രാ​ഹി​മി​ന്‍റെ ​ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ലി​ന്​ മ​റു​പ​ടി​യാ​യി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ.​ആ​ർ. ബി​ന്ദു പ​റ​ഞ്ഞ​ത്.

എ​ന്നാ​ൽ കേ​ര​ള, കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​ക​ൾ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ പ​ഠി​പ്പി​ക്കു​ന്ന ബി.​എ​ൽ.​ഐ.​എ​സ്​​സി, ബി.​എ ഫി​ലോ​സ​ഫി, ബി.​എ അ​ഫ്ദ​ലു​ൽ ഉ​ല​മ കോ​ഴ്​​സു​ക​ളും എം.​എ ഇ​ക്ക​ണോ​മി​ക്സ്, ഹി​ന്ദി, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, ഫി​ലോ​സ​ഫി, സം​സ്കൃ​തം, അ​റ​ബി​ക് എം.​എ​ൽ.​ഐ.​എ​സ്​​സി, എം.​എ​സ്​​സി മാ​ത്​​സ്​, എം.​എ​സ്​​സി ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് കോ​ഴ്​​സു​ക​ളും ഓ​പ​ൺ സ​ർ​വ​ക​ലാ​ശാ​ല അ​നു​മ​തി തേ​ടി​യ കോ​ഴ്​​സു​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ല്ല. പ്രൈ​വ​റ്റ്​ ര​ജി​സ്​​ട്രേ​ഷ​നി​ലൂ​ടെ പ്ര​വേ​ശ​നം ന​ൽ​കു​ന്ന അ​ഫ്​​ദ​ലു​ൽ ഉ​ല​മ പ്രി​ലി​മി​ന​റി കോ​ഴ്​​സും ഓ​പ​ൺ സ​ർ​വ​ക​ലാ​ശാ​ല​യി​ലി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:distance educationcourses
News Summary - Prohibition of Distance Education; will missThe parallel learning method in 14 courses
Next Story