കാട്ടാന സാന്നിധ്യം; ബത്തേരി നഗരസഭയിലെ 10 ഡിവിഷനുകളിൽ നിരോധനാജ്ഞ
text_fieldsസുൽത്താൻ ബത്തേരി: കാട്ടാനയിറങ്ങി ഭീതിവിതച്ച പശ്ചാത്തലത്തിൽ സുൽത്താൻ ബത്തേരി നഗരസഭയിലെ പത്ത് ഡിവിഷനുകളിൽ വയനാട് സബ് കലക്ടർ ആർ. ശ്രീലക്ഷ്മി നിരോധനാജ്ഞ പ്രഖ്യാപിച്ചു.
വേങ്ങൂർ നോർത്ത്, വേങ്ങൂർ സൗത്ത്, അർമാട്, കോട്ടക്കുന്ന്, സത്രംകുന്ന്, കട്ടയാട്, സുൽത്താൻ ബത്തേരി, ചീനപ്പുല്ല്, പഴുപ്പത്തൂർ, കൈവട്ട മൂല ഡിവിഷനുകളിലാണ് പൊതുജന സുരക്ഷയൊരുക്കുന്നതിന്‍റെ ഭാഗമായി നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കാട്ടാന ഭീതി ഒഴിയുന്നതുവരെയാണ് നിരോധനാഞ്ജ.
ഈ ഡിവിഷനുകളിൽ ആളുകൾ കൂട്ടംകൂടുന്നത് ഒഴിവാക്കണം. പകൽ സമയത്തും രാത്രിയും പൊതുജനം ജാഗ്രത പുലർത്തണമെന്നും സബ് ഡിവിഷനൽ മജിസ്ട്രേറ്റ് നിർദേശിച്ചു. വെള്ളിയാഴ്ച പുലർച്ചെ നഗരത്തിലിറങ്ങിയ കാട്ടാന കാൽനടയാത്രികനെ ആക്രമിക്കുകയും മലബാർ ജ്വല്ലറിയുടെ മതിൽ തകർക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.