പദ്ധതികൾക്ക് അംഗീകാരം
text_fieldsകിഫ്ബി
4,014 കോടി
തിരുവനന്തപുരം: പുതുതായി 4,014 കോടി രൂപയുടെ പദ്ധതികൾക്കുകൂട ി കിഫ്ബി ഗവേണിങ് ബോഡി അംഗീകാരം നൽകി. 24 റോഡുകൾ, മലയോര ഹൈവേയുടെയും തീരഹൈവേയുടെ യും ഒാരോ റീച്ചുകൾ, മൂന്ന് ആശുപത്രികൾ, 56 സ്കൂളുകൾ, 19 കോളജുകൾ, ഏഴ് മേൽപാലങ്ങൾ അടക ്കം 84 പദ്ധതികൾക്കാണ് പുതുതായി അനുമതി നൽകിയത്. ഇതോടെ 35,028.84 കോടി രൂപയുടെ 675 പദ്ധതിക ൾക്ക് കിഫ്ബി അനുമതിയായതായി മന്ത്രി ഡോ. തോമസ് െഎസക് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പുതുതായി അനുവദിച്ചതിൽ മരാമത്ത് വകുപ്പിനാണ് ഏറ്റവും കൂടുതൽ തുക. 24 റോഡുകൾ, 15 പാലങ്ങൾ, മേൽപാലങ്ങൾ അടക്കം 2989.56 കോടി രൂപ, കോതമംഗലം ചേലാട് സ്റ്റേഡിയത്തിന് 15.83 കോടി, ചിത്രാഞ്ജലി ഫിലിം സിറ്റി, തീയറ്റർ കോംപ്ലക്സ് എന്നിവക്ക് 122.99 കോടി, ചെങ്ങന്നൂർ, പാറശ്ശാല അടക്കം മൂന്ന് ആശുപത്രികൾക്കും കോട്ടയം മെഡിക്കൽ കോളജിനുമായി 298.62 കോടി, 56 തീരദേശ സ്കൂളുകളുടെ വികസനത്തിന് 64.18 കോടി, ആലപ്പുഴയിലെ ചെത്തി ഹാർബർ വികസനത്തിന് 97.43 കോടി, തിരുവനന്തപുരത്ത് വട്ടിയൂർക്കാവ് ജങ്ഷൻ വികസനം അടക്കം വിവിധ പദ്ധതികൾക്ക് 64.37 കോടി, ആലപ്പുഴ ഹെറിറ്റേജ് പദ്ധതിയുടെ മൂന്നാം ഘട്ടം, ആക്കുളം കായൽ നവീകരണം എന്നിവക്കായി 77.52 കോടി, എന്നിവ അനുവദിച്ചതിൽപെടും. അങ്കമാലി-കൊച്ചി വിമാനത്താവള ബൈപാസിന് 275.52 കോടി അനുവദിച്ചു. വ്യവസായപാർക്കുകളുടെ സ്ഥലം ഏറ്റെടുക്കാൻ 14275.17 കോടിയും ദേശീയപാത വികസനത്തിന് സ്ഥലം ഏെറ്റടുക്കാൻ 5374 കോടിയും അനുവദിച്ചിട്ടുണ്ട്. ഇതുകൂടി ചേർത്താൽ കിഫ്ബി ഇതിനകം 53678.01 കോടിയുടെ പദ്ധതി അടങ്കലിന് അംഗീകാരം നൽകിക്കഴിഞ്ഞു.
റീബിൽഡ് കേരള:
1805 കോടി
തിരുവനന്തപുരം: കേരള പുനർനിർമാണ പദ്ധതിയിൽ (റീബിൽഡ് കേരള ഇനിഷ്യേറ്റിവ്) 1805 കോടി രൂപയുടെ വിവിധ പദ്ധതികൾക്ക് സർക്കാർ തത്ത്വത്തിൽ അംഗീകാരം നൽകി. ഇതിൽ 807 കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചു.
പൊതുമരാമത്ത് റോഡുകളുടെ പുനർനിർമാണം - 300 കോടി, എട്ടുജില്ലകളിൽ 603 കി.മീറ്റർ പ്രാദേശിക റോഡുകളുടെ പുനർനിർമാണം - 488 കോടി, ബ്രഹ്മപുരത്ത് കടമ്പ്രയാർ പുഴക്കുമീതെ പാലംനിർമാണം - 30 കോടി, ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റവും റേഡിയോ ഫ്രീക്വൻസി ഐഡൻറിഫിക്കേഷൻ ഡിവൈസ് ടെക്നോളജിയും പ്രയോജനപ്പെടുത്താൻ - 20.8 കോടി, വനങ്ങളിൽനിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാനും കണ്ടൽകാടുകളുടെ സംരക്ഷണത്തിനും വനാതിർത്തിക്കകത്ത് വരുന്ന സ്വകാര്യ എസ്റ്റേറ്റുകൾ ഏറ്റെടുക്കുന്നതിനും - 130 കോടി, കുടുംബശ്രീ മുഖേന ജീവനോപാധി പരിപാടികൾ നടപ്പാക്കുന്നതിന് - 250 കോടി, ജലഅതോറിറ്റിയുടെ കുടിവെള്ളപദ്ധതികൾ പൂർത്തിയാക്കുന്നതിനും പമ്പ്സെറ്റുകൾ മാറ്റിെവക്കുന്നതിനും- 350 കോടി, ഇടുക്കിക്കും വയനാടിനും പ്രത്യേക പരിഗണന നൽകി സംയോജിത കൃഷിയിലൂടെ ജീവനോപാധി മെച്ചപ്പെടുത്തൽ ഉൾപ്പെടെയുള്ള കൃഷിവികസന പദ്ധതികൾ - 182.76 കോടി, ജനപങ്കാളിത്തത്തോടെ പ്രാദേശിക ഭൂപടം തയാറാക്കുന്ന മാപ്പത്തോൺ പദ്ധതി - 4.24 കോടി, ഫിഷറീസ് മേഖലയിലെ വിവിധ പദ്ധതികൾക്ക് 5.8 കോടി, ജൈവവൈവിധ്യ സംരക്ഷണ പദ്ധതികൾക്ക് - അഞ്ച് കോടി, എറണാകുളത്തും കണ്ണൂരിലും മൊബൈൽ ടെലി-വെറ്ററിനറി യൂനിറ്റുകൾ ആരംഭിക്കുന്നതിന്- 2.21 കോടി.
മുഖ്യമന്ത്രി പിണറായി വിജയെൻറ അധ്യക്ഷതയിൽ ചേർന്ന ഉപദേശകസമിതിയോഗം റീബിൽഡ് കേരളയുടെ പ്രവർത്തനങ്ങൾ വിലയിരുത്തി. പുനർനിർമാണപദ്ധതിക്ക് ലോകബാങ്കിൽനിന്ന് ആദ്യഗഡുവായി 1780 കോടി രൂപ (250 ദശലക്ഷം ഡോളർ) വായ്പ ലഭിച്ചു. റോഡ് പുനർനിർമാണത്തിന് ജർമൻ ബാങ്കും വായ്പ നൽകാൻ തയാറായിട്ടുണ്ട്.മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, ചീഫ് സെക്രട്ടറി ടോം ജോസ്, ഡോ. കെ.എം. അബ്രഹാം, കെ.എം. ചന്ദ്രശേഖർ, ടി.കെ.എ. നായർ, ഡോ. കെ.പി. കണ്ണൻ, വി. സുരേഷ്, ആർ.കെ.ഐ ചീഫ് എക്സിക്യൂട്ടിവ് ഡോ. വി. വേണു, മുഖ്യമന്ത്രിയുടെ സെക്രട്ടറി എം. ശിവശങ്കർ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.