Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
court
cancel
Homechevron_rightNewschevron_rightKeralachevron_rightപദ്ധതികൾ...

പദ്ധതികൾ നടപ്പാക്കിയത്​ മുസ്​ലിം പിന്നാക്കാവസ്​ഥ കണക്കിലെടുത്തെന്ന്​ സർക്കാർ; വാദങ്ങൾ തള്ളി കോടതി

text_fields
bookmark_border

െകാച്ചി: വിവിധ സമിതികൾ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ മുസ്​ലിം ന്യൂനപക്ഷത്തി​െൻറ പിന്നാക്കാവസ്ഥ പരിഹരിക്കാൻ നടപ്പാക്കിയതാണ്​ മെറിറ്റ്​ സ്​കോളർഷിപ്​ പദ്ധതിയെന്നതടക്കം സസ്ഥാന സർക്കാറി​െൻറ വാദങ്ങൾ തള്ളിയാണ്​ ഇതുസംബന്ധിച്ച ഹൈകോടതി ഡിവിഷൻ ബെഞ്ച്​ ഉത്തരവ്​​. കേന്ദ്ര സർക്കാറി​െൻറ പദ്ധതിയിൽ ഇല്ലാതിരുന്നിട്ടും ക്രൈസ്തവരടക്കം മുന്നാക്ക വിഭാഗക്കാർക്കായി മുസ്​ലിം വിദ്യാർഥികൾക്കെന്നപോലെ പ്രത്യേക സ്കോളർഷിപ് പദ്ധതികൾ സംസ്ഥാനത്ത് നടപ്പാക്കുന്നുണ്ടെന്ന​ും ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ - സാമ്പത്തിക പിന്നാക്കാവസ്ഥ പഠിക്കാൻ ജസ്​റ്റിസ് ജെ.ബി. കോശി അധ്യക്ഷനായി സമിതി രൂപവത്കരിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് കിട്ടിയാൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നുമുള്ള വിശദീകരണവും കോടതി അംഗീകരിച്ചില്ല.

മുസ്​ലിം ന്യൂനപക്ഷത്തിെൻറ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പഠിക്കാൻ നിയോഗിക്കപ്പെട്ട രജീന്ദർ സച്ചാർ, പാലൊളി മുഹമ്മദ്കുട്ടി, ജസ്​റ്റിസ് നരേന്ദ്രൻ കമീഷൻ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് മുസ്​ലിംകൾക്ക്​ മാത്രമായി ഈ പദ്ധതികൾ നടപ്പാക്കിയതെന്നാണ്​ ഹരജിയിൽ സർക്കാർ വിശദീകരിച്ചത്​. സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളിൽ മുസ്​ലിംകൾ മറ്റ് സമുദായങ്ങ​െളക്കാൾ ഏറെ പിന്നാക്കാവസ്ഥയിലാണെന്നാണ് കമീഷനുകൾ റിപ്പോർട്ട് നൽകിയത്. മുസ്​ലിംകളും ക്രിസ്ത്യാനികളും തമ്മിൽ ഇക്കാര്യത്തിലുള്ള അന്തരം വളരെ വലുതാണ്.

കോളജ് വിദ്യാഭ്യാസത്തിെൻറ കാര്യത്തിൽ പട്ടികവിഭാഗങ്ങ​െളക്കാൾ പിന്നാക്കാവസ്ഥയിലാണ് മുസ്​ലിംകളെന്നാണ് പഠനറിപ്പോർട്ട് -വെറും 8.1 ശതമാനം മാത്രം. മുന്നാക്ക ഹിന്ദുവിഭാഗം -28.1, ക്രൈസ്തവർ -20.5, പിന്നാക്ക ഹിന്ദു വിഭാഗം -16.7, പട്ടികവർഗം -11.8, പട്ടികജാതി -10.3 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളുടെ കണക്ക്. 55.2 ശതമാനമാണ് മുസ്​ലിംകൾക്കിടയിലെ തൊഴിലില്ലായ്മ. ക്രൈസ്തവർക്കിടയിൽ ഇത് 31.9ഉം പിന്നാക്ക ഹിന്ദു വിഭാഗങ്ങൾക്കിടയിൽ 40.2ഉം ആണ്.

ക്രൈസ്​തവരിൽ മൂന്നുശതമാനം മാത്രം ഭൂരഹിതരായിരിക്കെ 37.8 ശതമാനം മുസ്​ലിംകൾ ഭൂരഹിതരാണ്​. ദാരിദ്ര്യത്തി​െൻറ കാര്യത്തിലും വലിയ അന്തരമാണുള്ളത്​. ജോലിസാധ്യത വർധിപ്പിക്കാൻ വിദ്യാഭ്യാസ അവസരവും വർധിപ്പിക്കേണ്ടതുണ്ട്. മറ്റ്​ പിന്നാക്ക വിഭാഗത്തിലാണ് മുസ്​ലിംക​െളല്ലാം വരുന്നത്. എന്നാൽ, ക്രൈസ്തവരിൽ റോമൻ കാത്തലിക് അടക്കം ചില വിഭാഗങ്ങൾ പിന്നാക്ക വിഭാഗത്തിൽ വരില്ല. മുസ്​ലിംകളുടെ വിദ്യാഭ്യാസ ഉന്നമനത്തിന് സച്ചാർ കമ്മിറ്റി നിർദേശം വെച്ചിരുന്നു. പാലൊളി മുഹമ്മദ്കുട്ടി കമ്മിറ്റി റിപ്പോർട്ടുകൂടി പരിഗണിച്ചാണ് പ്രത്യേക സ്കോളർഷിപ് പദ്ധതികൾ ഏർപ്പെടുത്തിയത്.

മുസ്​ലിംകളുടെ സ്​കോളർഷിപ്പിനെന്നപോലെ ക്രൈസ്​തവരടക്കം മു​ന്നാക്ക വിഭാഗക്കാരായ വിദ്യാർഥികളുടെ സ്​കോളർഷിപ്പിന്​ വർഷംതോറും 9.34 കോടി വിനിയോഗിക്കുന്നുണ്ട്​. ​േകാച്ചിങ്​​ ക്ലാസുകളിൽ പ​െങ്കടുക്കാൻ അവർക്ക്​ മറ്റ്​ സാമ്പത്തിക സഹായങ്ങളും നൽകുന്നുണ്ട്​. മുന്നാക്കക്കാരായ വിദ്യാർഥികൾക്കായി 13 വിദ്യാസമുന്നതി സ്​കോളർഷിപ്പുകൾ കേന്ദ്ര പദ്ധതിയല്ലാതെയും നടപ്പാക്കുന്നുണ്ട്​.

മുസ്​ലിംകളിലെ ബിരുദ, പി.ജി, പ്രഫഷനൽ കോഴ്സ് വിദ്യാർഥിനികൾക്കായി 5000 സ്കോളർഷിപ്പുകൾ ഏർപ്പെടുത്തിയതിൽ 20 ശതമാനം പിന്നീട് ലത്തീൻ, പരിവർത്തിത ക്രിസ്ത്യൻ വിഭാഗങ്ങളിലെ പെൺകുട്ടികൾക്കായി നീക്കി​െവച്ചു. 80:20 എന്ന അനുപാതത്തിൽ ന്യൂനപക്ഷ ആനുകൂല്യങ്ങൾ നൽകുന്നത് ഏകദേശ ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ്.

ഇത് നിയമലംഘനമോ സ്വേച്ഛാപരമോ അല്ലെന്നും തുല്യതയടക്കം ഒരു ഭരണഘടനാ അവകാശ​െത്തയും ഹനിക്കുന്നില്ലെന്നും വ്യക്തമാക്കി സംസ്ഥാന സർക്കാർ വിശദീകരണ പത്രിക നൽകിയെങ്കിലും ഗുണമുണ്ടായില്ല. പൊതുതാൽപര്യ ഹരജിയിൽ കക്ഷിചേർന്ന മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിങ്​ ആൻഡ് വിജിലൻസ് കമീഷൻ ട്രസ്​റ്റ്​ എന്ന സംഘടനയും ഇതേ വാദങ്ങൾ ഉന്നയിച്ചിരുന്നു.

വിതരണത്തിലെ സുതാര്യത ഉറപ്പാക്കാൻ നാഷനൽ സ്​കോളർഷിപ്​ പോർട്ടൽ (എൻ.എസ്​.പി) വഴി​ കുട്ടികൾക്ക്​ നേരിട്ടാണ്​ പ്രീ -മെട്രിക്​, പോസ്​റ്റ്​ മെ​ട്രിക്​ സ്​കോളർഷിപ്പുകൾ നൽകുന്നതെന്ന്​ ​കേന്ദ്രസർക്കാറും വ്യക്തമാക്കി. ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ്​ വിതരണം. മതിയായ അപേക്ഷ ലഭിക്കാത്തതിനാൽ ചിലപ്പോൾ ചില സമുദായങ്ങൾക്ക്​ സ്​കോളർഷിപ്പുകളുടെ എണ്ണം കുറയുന്നുണ്ട്​. എല്ലാ സമുദായങ്ങൾക്കും തുല്യ പരിഗണനയാണ്​ 1992ലെ ആക്​ടിലൂടെ നടപ്പാക്കിയിരിക്കുന്നതെന്നും ന്യൂനപക്ഷ കമീഷൻ ആർക്കും പ്രത്യേക പരിഗണന നൽകുന്നില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:minority welfare schemes
News Summary - Projects implemented in view of Muslim backwardness; The court did not listen to the government's argument
Next Story