സ്വത്ത് വിവരം: രാജീവ് ചന്ദ്രശേഖറിനെതിരെ എൽ.ഡി.എഫ് പരാതി
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ മണ്ഡലം ബി.ജെ.പി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ചത് തെറ്റായ സ്വത്ത് വിവരമാണെന്ന് ചൂണ്ടിക്കാട്ടി എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമീഷണർക്ക് പരാതി നൽകി.
രാജീവിന് മുഖ്യ ഓഹരിയുള്ള ഇന്ത്യയിലെ പ്രധാന ധനകാര്യ സ്ഥാപനമായ ജൂപ്പിറ്റൽ ക്യാപ്പിറ്റൽ അടക്കമുള്ള പ്രധാന ആസ്തികൾ സത്യവാങ്‌മൂലത്തിൽ രേഖപ്പെടുത്താതെയാണ് പത്രിക സമർപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു.
നാമനിർദേശ പത്രികയോടൊപ്പം വ്യാജ സത്യവാങ്‌മൂലം നൽകിയത് ജനപ്രാതിനിത്യ നിയമം അനുസരിച്ച് ഗുരുതര കുറ്റമാണ്. രാജീവിനെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും തിരുവനന്തപുരം എൽ.ഡി.എഫ് പാർലമെന്റ് മണ്ഡലം കമ്മിറ്റി ചെയർമാൻ എം. വിജയകുമാറും ജനറൽ കൺവീനർ മാങ്കോട് രാധാകൃഷ്ണനും തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടു.
അതേസമയം, നാമനിർദേശശ പത്രികയിൽ സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചെന്ന പരാതി പരാജയഭീതി കൊണ്ടെന്ന് രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. തെളിവുള്ളവർക്ക് കോടതിയിൽ പോകാം. വികസന അജണ്ട പറയുന്ന തന്നെ അധിക്ഷേപിക്കാനാണ് എൽ.ഡി.എഫ്, യു.ഡി.എഫ് ശ്രമമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
നേരത്തേ, രാജീവ് ചന്ദ്രശേഖറിനെതിരെ സ്വത്ത് വിഷയത്തിൽ പരാതിയുമായി കോൺഗ്രസും രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.