വാസസ്ഥല രജിസ്ട്രേഷൻ നിർത്തി; പകരം സംവിധാനവുമില്ല
text_fieldsതിരുവനന്തപുരം: പരസഹായം ആവശ്യമുള്ളവരുടെ ഭൂമി കൈമാറ്റ രജിസ്ട്രേഷൻ കോവിഡ് കാലത്ത് അവതാളത്തിൽ. ഭിന്നശേഷിക്കാർ, വൃദ്ധർ, രോഗികൾ തുടങ്ങി രജിസ്ട്രേഷന് സബ് രജിസ്ട്രാർ ഒാഫിസിലെത്താൻ ബുദ്ധിമുട്ടുള്ളവരാണ് വലയുന്നത്. കോവിഡിെൻറ പശ്ചാത്തലത്തിൽ വാസസ്ഥല രജിസ്േട്രഷൻ നിർത്തലാക്കിയതാണ് പ്രശ്നമായത്. പ്രമാണങ്ങൾ സബ് രജിസ്ട്രാറാഫിസുകളിലെത്തി രജിസ്റ്റർ ചെയ്യാൻ കഴിയാതെ പലരും ഇക്കാലയളവിൽ മരിച്ചുപോയി. ഇതിനെ തുടർന്നുള്ള കുടുംബകലഹങ്ങൾ പലതും കേസാകുകയും ചെയ്തു.
ഭൂവുടമകളുടെ വീട്, ആശുപത്രി, ജയിൽ എന്നിവിടങ്ങളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെത്തി നടത്തുന്ന രജിസ്ട്രേഷൻ കോവിഡിനുമുമ്പ് പ്രതിമാസം ശരാശരി 500 എണ്ണമെങ്കിലും നടന്നിരുന്നതാണ്. രോഗികളും വൃദ്ധരുമൊക്കെയാണ് അവരുടെ സ്വത്തുക്കൾ മരിക്കുന്നതിനുമുമ്പ് ഇഷ്ടക്കാർക്ക് കൈമാറുന്നതിനും ജീവൻരക്ഷാ ചികിത്സക്കുവേണ്ടി ഭൂമി വിറ്റ് പണം സ്വരൂപിക്കുന്നതിനും വേണ്ടി രജിസ്റ്ററിങ് ഉദ്യോഗസ്ഥരെ താമസ സ്ഥലത്ത് വിളിച്ചുവരുത്തി രജിസ്റ്റർ ചെയ്യുന്നത്. ഇതിനായി വകുപ്പ് പ്രത്യേക ഫീസും ഈടാക്കും. ഇൗ സംവിധാനമാണ് കോവിഡിെൻറ പശ്ചാത്തലത്തിൽ നിർത്തലാക്കിയത്.
രജിസ്റ്റർ ചെയ്യാനെത്തുന്നവരുടെ ഒപ്പും വിരൽ പതിപ്പും ഓഫിസിനുള്ളിൽ െവച്ചുതന്നെ രേഖപ്പെടുത്തണമെന്നും രജിസ്േട്രഷൻ ആവശ്യത്തിനായി രജിസ്റ്ററുകൾ ഓഫിസിനു പുറത്ത് കൊണ്ടുപോകാൻ പാടില്ലെന്നുമാണ് നിയമം. വാസസ്ഥലത്ത് രജിസ്േട്രഷനായി പോകുമ്പോൾ ഫീസ് ഈടാക്കി താൽക്കാലിക രജിസ്റ്റർ കൊണ്ടുപോയി ഒപ്പുകൾ വാങ്ങി ഓഫിസിലെത്തിയ ശേഷമാണ് രജിസ്േട്രഷൻ പൂർത്തിയാക്കുന്നത്.
ഒാഫിസിൽ രജിസ്ട്രേഷനെത്തുന്നവർ നടക്കാൻ ശേഷിയില്ലാത്തവരോ, കിടപ്പുരോഗികളോ ആയാൽപോലും സബ് രജിസ്ട്രാർ ഒാഫിസറുടെ കാബിനിൽ തന്നെ എത്തണമെന്നാണ് നിയമം. എന്നാൽ, താമസ സ്ഥലത്തെത്തിയുള്ള രജിസ്േട്രഷൻ നിലവിൽ ഇല്ലാത്ത സാഹചര്യത്തിൽ ഇത്തരത്തിലുള്ളവരുടെ പ്രശ്നം എങ്ങനെ കൈകാര്യം ചെയ്യണമെന്നതിൽ വ്യക്തതയില്ല.
ഓഫിസ് വളപ്പിൽ എത്തിയാൽ അവർക്ക് അടുത്തുപോയി സമ്മതം രേഖപ്പെടുത്തുന്നതിനോ ഒപ്പുകൾ വാങ്ങാനോ നിലവിൽ ഒരു നിർദേശവും വകുപ്പിൽനിന്ന് നൽകിയിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അടുത്തിടെ കട്ടപ്പനയിൽ ഒരു കിടപ്പുരോഗി വസ്തു കൈമാറ്റം രജിസ്റ്റർ ചെയ്യാനെത്തിയപ്പോൾ വാഹനത്തിൽ വന്ന് രജിസ്േട്രഷൻ നടത്തിയില്ലെന്ന പരാതിയിൽ സബ്രജിസ്ട്രാറെ സസ്പെൻഡ് ചെയ്തത് ഉദ്യോഗസ്ഥർക്കിടയിൽ ആശങ്ക പടർത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.