പ്രവാചകന്‍െറ ചിത്രം: വാര്‍ത്ത പ്രസിദ്ധീകരിച്ച മൂന്നുപോര്‍ട്ടലുകള്‍ക്കെതിരെ കേസ്
text_fieldsകാസര്‍കോട്: സി.പി.എം കന്നട പത്രം പ്രവാചകന്‍െറ ചിത്രം പ്രസിദ്ധീകരിച്ചത് സംബന്ധിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ച മൂന്നു ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. ഏഷ്യവിഷന്‍, ഇ-വിഷന്‍, ബി 14 ന്യൂസ് എന്നീ പോര്‍ട്ടലുകള്‍ക്കെതിരെയാണ് കേസെടുത്തത്. തെറ്റിദ്ധരിക്കപ്പെടും വിധം വാര്‍ത്ത പ്രസിദ്ധീകരിച്ച് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചതിന് ക്രിമിനല്‍ നിയമം 150(3) പ്രകാരമാണ് കേസ്. ഈ മൂന്നുപോര്‍ട്ടലുകള്‍ക്കും രജിസ്ട്രേഷനില്ളെന്ന് ടൗണ്‍ സി.ഐ സി.എ. അബ്ദുറഹീം പറഞ്ഞു.
രജിസ്ട്രേഷനില്ലാതെ പ്രസിദ്ധീകരിക്കുന്ന പോര്‍ട്ടലുകള്‍ക്കെതിരെയള്ള നടപടി പിന്നീട് തീരുമാനിക്കും. പോര്‍ട്ടലുകളുടെ പബ്ളിഷര്‍മാര്‍ക്കെതിരെയാണ് കേസെടുക്കുക. രജിസ്ട്രേഷനില്ലാത്തതിനാല്‍ ഇവരുടെ പേര് ലഭ്യമല്ളെന്ന് സി.ഐ പറഞ്ഞു.
സി.പി.എം കന്നടമുഖപത്രമായ തുളുനാട് ടൈംസാണ് ചിത്രം പ്രസിദ്ധീകരിച്ചത്. എന്നാല്‍, എഡിറ്റോറിയല്‍ വിഭാഗത്തിന് പറ്റിയ അബദ്ധമാണെന്നും ക്ഷമചോദിക്കുന്നുവെന്നും പത്രം വ്യക്തമാക്കിയിരുന്നു. പത്രം മാപ്പുപറഞ്ഞതിനെ തുടര്‍ന്നാണ് നിയമ നടപടി ഒഴിവാക്കിയതെന്നാണ് പൊലീസ് വ്യക്തമാക്കിയത്. ഉത്തരവാദികളും രജിസ്ട്രേഷനുമില്ലാത്ത പോര്‍ട്ടലുകള്‍ നിരുത്തരവാദപരമായി പ്രചാരണങ്ങള്‍ അഴിച്ചുവിടുന്നത് വര്‍ധിക്കുകയാണെന്നും ഇതിന് നിയന്ത്രണം വരുത്താനാണ് നടപടിയെന്നുമാണ് പൊലീസ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.