മത്സ്യബന്ധന യാനങ്ങള്‍ ലൈസന്‍സ് പുതുക്കണമെന്ന് നിർദേശം
text_fieldsതിരുവനന്തപുരം: ജില്ലയില്‍ ഫിഷറീസ് വകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പരമ്പരാഗത മത്സ്യബന്ധന യാനങ്ങളും ലൈസന്‍സ് പുതുക്കണമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍. റിയല്‍ ക്രാഫ്റ്റില്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആര്‍.സി ഓണര്‍മാര്‍ അതത് മത്സ്യഭവനുകളെ സമീപിച്ച് ക്യാന്‍സലേഷന്‍, ട്രാന്‍സ്ഫര്‍ വിവരങ്ങള്‍ സമര്‍പ്പിക്കണം.
അല്ലാത്തപക്ഷം മത്സ്യബന്ധന യാനങ്ങളില്‍ നിന്നും കുടിശിക സഹിതം ലൈസന്‍സ് ഫീ ഈടാക്കും. ലൈസന്‍സ് കാലാവധി കഴിഞ്ഞ മുഴുവന്‍ യാനങ്ങളും ഇംപൗണ്ട് ചെയ്യുന്നതും പിഴ നടപടികള്‍ സ്വീകരിക്കുന്നതുമായിരിക്കുമെന്ന് വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.
ഓഗസ്റ്റ് അഞ്ചിന് മുന്‍പായി നടപടികള്‍ പൂര്‍ത്തിയാക്കണം. കുടുതല്‍ വിവരങ്ങള്‍ക്ക് അതത് മത്സ്യഭവന്‍ ഓഫീസുകളുമായോ വിഴിഞ്ഞം അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യലായവുമായോ ബന്ധപ്പെടാം. ഫോണ്‍ 8138898480.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.