ബാങ്കിങ് കൊള്ള: ആറിന് ഇടപാട് രഹിത ദിനാചരണം
text_fieldsതൃശൂര്‍: പല പേരുകളില്‍ പുതിയ ചാര്‍ജുകള്‍ ഏര്‍പ്പെടുത്തി ദേശസാത്കൃത ബാങ്കുകളടക്കം ഇടപാടുകാരെ ചൂഷണംചെയ്യുന്നതിനെതിെര ആറിന് രാജ്യവ്യാപകമായി ‘ഇടപാട് രഹിത ദിനം’ ആചരിക്കും. ബാങ്ക് ആന്‍ഡ് ഫിനാന്‍സ് അക്കൗണ്ട് ഹോള്‍ഡേഴ്സ് വെല്‍ഫെയര്‍ അസോസിയേഷനാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഈ ദിവസം ബാങ്ക് ഇടപാടുകള്‍ പൂര്‍ണമായും ഉപേക്ഷിക്കാന്‍ അസോസിയേഷന്‍ സംസ്ഥാന ഘടകം ഭാരവാഹികള്‍ വാർത്താസമ്മേളനത്തില്‍ അഭ്യർഥിച്ചു. ‘ഡിജിറ്റല്‍ ഇന്ത്യ’ക്ക് പ്രചാരണം നൽകുേമ്പാൾ ബാങ്കിങ് മേഖലയിൽ കൊള്ളയാണ് നടക്കുന്നതെന്ന് അവർ പറഞ്ഞു.
ഗ്രാമം, പട്ടണം, നഗരം എന്നിങ്ങനെ വിഭജിച്ച് സേവിങ്സ് ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് തുക നിശ്ചയിക്കുകയും അത് ഇല്ലാത്തവരില്‍നിന്ന് 200 രൂപയും മറ്റ് അധിക ടാക്സുകളും ശനിയാഴ്ച മുതല്‍ ഈടാക്കുകയും ചെയ്യും. പ്രതിമാസം മൂന്നുതവണയില്‍ കൂടുതല്‍ പണം നേരിട്ട് നിക്ഷേപിച്ചാല്‍ സര്‍വിസ് ചാര്‍ജ്, മാസത്തില്‍ മൂന്നുതവണയില്‍ കൂടുതല്‍ എ.ടി.എം ഉപയോഗിച്ചാൽ സര്‍വിസ് ചാര്‍ജും ടാക്സും ഒപ്പം എസ്.എം.എസ് ചാര്‍ജ് എന്നിവ ഏർപ്പെടുത്തിയ ബാങ്കുകളുടെ നടപടിക്കെതിെര റിസര്‍വ് ബാങ്കിനും ബാങ്കിങ് ഓംബുഡ്സ്മാനും പരാതി നൽകിയിട്ടും കാര്യമുണ്ടായില്ല. രാഷ്ട്രീയ കക്ഷികള്‍ പ്രതികരിക്കാന്‍ തയാറാകാത്ത സാഹചര്യത്തിലാണ് രാജ്യവ്യാപക പ്രതിഷേധത്തിന് സംഘടന ഒരുങ്ങുന്നത്.
അഞ്ചിന് വൈകീട്ട് 4.30 മുതല്‍ തൃശൂര്‍ ഹെഡ് പോസ്റ്റ്ഒാഫിസിനു മുന്നില്‍ പ്രതിഷേധ ധര്‍ണയും സംഘടിപ്പിച്ചിട്ടുണ്ട്. അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡൻറ് പി.എം.എം. ഷരീഫ്, ജില്ല കോഓഡിനേറ്റര്‍ ജയിംസ് മുട്ടിക്കൽ, തോമസ് ആമ്പക്കാടന്‍, സി.വി. മുത്തു, കെ.സി. കാര്‍ത്തികേയന്‍ എന്നിവര്‍ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.