ചെറായി ബീച്ച് റോഡില്‍ മദ്യശാല തുറക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു
text_fieldsവൈപ്പിന്‍ : വിനോദ സഞ്ചാര കേന്ദ്രമായ ചെറായി ബീച്ചിലേക്കുള്ള പാതവക്കില്‍ തിങ്കളാഴ്ച രഹസ്യമായി വില്‍പനശാല തുറക്കാനുള്ള ബിവറേജ് കോര്‍പ്പറേഷന്‍ അധികൃതരുടെ ശ്രമം നാട്ടുകാരുടെ ചെറുത്ത് നില്‍പ്പിനെ തുടര്‍ന്ന് പാളി. രാഷ്ട്രീയ കക്ഷികളും റെസിഡന്‍സ് പ്രവര്‍ത്തകരുമടക്കമുള്ള പ്രദേശവാസികളുടെയും പ്രതിഷേധം തുടരുകയാണ്. ട്രാന്‍സ്‌ഫോര്‍മര്‍ കവലക്ക് സമീപം വാടകക്കെടുത്ത കെട്ടിടത്തിൽ സ്ഥാപിക്കാനാണ് ശ്രമം നടത്തിയത്.
ഉച്ചതിരിഞ്ഞ് മദ്യവുമായെത്തിയ ലോഡ് ഇറക്കാനുള്ള നീക്കം മനസ്സിലാക്കിയ പ്രദേശവാസികള്‍ ഒത്തുചേരുകയായിരുന്നു. തണല്‍, ബീച്ച് റോഡ് റെസിഡൻറ്സ് അസോസിയേഷന്‍ പ്രതിനിധികളും നാട്ടുകാരും സ്ത്രീകളും കുട്ടികളും പ്രതിഷേധത്തില്‍ പങ്കാളികളായി. കോണ്‍ഗ്രസ് പള്ളിപ്പുറം ബ്ലോക് പ്രസിഡൻറ് വി.എസ്. സോളിരാജ്, പള്ളിപ്പുറം പഞ്ചായത്ത് റെസിഡൻറ്സ് അപെക്സ് പ്രസജഡൻറ് കെ.കെ അബ്ദുറഹ്മാൻ, പള്ളിപ്പുറം പഞ്ചായത്ത് അംഗം കെ.എം.പ്രസൂൺ, ബി.ജെ.പി.മണ്ഡലമ പ്രസിഡൻറ് വി.വി. അനിൽ, കെ.കെ. വേലായുധന്‍, ഇ.എസ്. പുരുഷോത്തമന്‍, ഷബില്‍ലാല്‍ തുടങ്ങി നേതാക്കള്‍ രംഗത്തെത്തി. നിരവധി പ്രവര്‍ത്തകര്‍ പതാകയുമേന്തി സമരമുഖത്തെത്തി. ഞാറക്കല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.എ. അഷറഫ്, മുനമ്പം എസ്.ഐ. ഇ.പി. ഷിബു എന്നിവരുടെ നേതൃത്വത്തില്‍ പൊലീസും എത്തി.
ഔട്ട് ലെറ്റിന് ഇത് മൂന്നാമത്തെ സ്ഥലംമാറ്റമാണ്. ആദ്യം ഇത് സംസ്ഥാനപാതയിലെ വളവിലെ , മണ്ടേല റോഡിെൻറ തുടക്കത്തി ല്‍, ഇടുങ്ങിയ പ്രദേശത്തായിരുന്നു. ഗതാഗത തടസ്സവും അപകടവും പതിവായതോടെ പ്രതിഷേധെത്ത തുടർന്ന് ഇത് പൂട്ടി. തുടര്‍ന്ന് ദേവസ്വംനടയില്‍, ടെലി ഫോണ്‍ എക്‌സേചേഞ്ചിന് സമീപത്ത് ഇടം പിടിച്ചു. പാതയോര ഉത്തരവ് ഇറങ്ങിയതോടെ ഇതിനും പൂട്ട് വീണു. പിന്നെ സ്ഥലം ലഭിച്ചില്ല. ഒടുവിലാണ് ബീച്ച് പാതയില്‍ ഇടം കിട്ടിയത്. പ്രതിഷേധം കനത്തതോടെ ലോഡുമായി എത്തിയ വാഹനം തിരികെ പോയി. വീണ്ടുമെത്തുമെന്ന ആശങ്കയില്‍ രാത്രി ഏറെ വൈകിയിട്ടും സ്ത്രീകളടക്കമുള്ളവര്‍ കാവലിരിക്കുകായണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.