ഹർത്താൽ: ബി.ജെ.പി പ്രതിരോധത്തിൽ; പ്രതിഷേധവുമായി ജനം തെരുവിൽ
text_fieldsതിരുവനന്തപുരം: ആത്മഹത്യയുടെ പേരിൽ ഹർത്താൽ നടത്തിയ ബി.ജെ.പി പ്രതിരോധത്തിൽ. പാർട്ടി ക്കുള്ളിലും അണികൾക്കിടയിലും അതൃപ്തിയും ഭിന്നതയും മറനീക്കിപുറത്തുവന്നതാണ് പാർട്ടിയെ പ്ര തിരോധത്തിലാക്കിയത്. കാര്യമായ കൂടിയാലോചന നടത്താതെ ചിലർ സ്വന്തംനിലക്ക് ഹർത്താൽ പ്രഖ ്യാപിച്ചെന്ന വികാരമാണ് പാർട്ടിക്കുള്ളിലുള്ളത്. തിരുവനന്തപുരത്ത് നാലുദിവസത്ത ിനിടെ രണ്ട് ഹർത്താൽ നടത്തിയതിൽ ജില്ല നേതൃത്വത്തിനും അതൃപ്തിയുണ്ട്. ഹർത്താലിനെതിരെ ജനങ്ങളും വ്യാപാരികളും തെരുവിൽ പ്രതിഷേധിച്ചതും പാർട്ടിക്ക് തിരിച്ചടിയായി.
സെക്രേട്ടറിയറ്റിന് മുന്നിൽ മുട്ടട സ്വദേശി വേണുഗോപാലൻ നായർ ആത്മഹത്യചെയ്ത സംഭവത്തെ ശബരിമല പ്രശ്നവുമായി ബന്ധിപ്പിച്ച് സംസ്ഥാന ജന.സെക്രട്ടറി എം.ടി. രമേശാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. േവണുഗോപാലൻനായർ ബി.ജെ.പി പ്രവർത്തകനാണെന്നായിരുന്നു പ്രചാരണം. എന്നാൽ, മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇയാളുടെ മരണമൊഴിയിലെ വിവരങ്ങൾ പുറത്തുവന്നതോടെ ബി.ജെ.പി പ്രതിരോധത്തിലായി. മരണമൊഴിയിൽ ബി.ജെ.പി സമരമോ, ശബരിമല വിഷയമോ പരാമർശിച്ചിരുന്നില്ല. ഇതോടെ, ശരണം വിളിച്ചാണ് ഇയാൾ ആത്മാഹൂതി നടത്തിയതെന്നും വിശ്വാസിയുടെ മരണത്തിൽ ആദരാഞ്ജലി അർപ്പിച്ചാണ് ഹർത്താലെന്ന നിലയിലേക്ക് നിലപാട് മാറ്റി.
ഹർത്താൽ വിഷയത്തിൽ ബി.ജെ.പിക്കെതിരെ വ്യാപക പ്രതിഷേധമാണുയർന്നത്. ഹർത്താൽ പിൻവലിെച്ചന്ന നിലയിലുള്ള പ്രചാരണങ്ങളുമുണ്ടായി. എന്നാൽ പ്രഖ്യാപിച്ച ഹർത്താൽ പിൻവലിച്ചാൽ അത് വീണ്ടും നാണക്കേടാകുമെന്ന തിരിച്ചറിവിൽ, പ്രഖ്യാപനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു നേതൃത്വം. അപ്രതീക്ഷിത ഹർത്താൽ പ്രഖ്യാപനത്തിൽ അണികളും വിയോജിപ്പ് രേഖപ്പെടുത്തി. അനാവശ്യ ഹർത്താലാണിതെന്ന നിലപാട് പാർട്ടിക്കുള്ളിലെ ഒരുവലിയ വിഭാഗവും കൈക്കൊണ്ടു. ശബരിമല തീർഥാടകരെ ബുദ്ധിമുട്ടിക്കുെന്നന്ന തോന്നലുണ്ടാക്കുന്നതാണ് ഹർത്താൽ പ്രഖ്യാപനമെന്ന് പാർട്ടി നേതാക്കൾ തന്നെ പറയുന്നു.
പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളെയെങ്കിലും ഹർത്താലിൽനിന്ന് ഒഴിവാക്കാമായിരുന്നെന്ന അഭിപ്രായവും ഉയർന്നു. ഹർത്താലിനെ ന്യായീകരിച്ച് എം.ടി. രമേശും സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻപിള്ളയും രംഗത്തുവന്നെങ്കിലും, നിരാഹാരമനുഷ്ഠിക്കുന്ന മുൻ സംസ്ഥാന പ്രസിഡൻറ് സി.കെ. പത്മനാഭനും വി. മുരളീധരൻ എം.പിയും കെ. സുരേന്ദ്രനുമൊക്കെ ഇക്കാര്യത്തിൽ മൗനം പാലിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.