Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൂടുതൽ ബന്ധം...

കൂടുതൽ ബന്ധം ഉള്ളവർക്കാണ് ജനം വോട്ട്​ ചെയ്യുന്നത്; 'പേയ്മെ​ൻറ്​ റാണി' വിവാദത്തിൽ ബിന്ദു കൃഷ്​ണ

text_fields
bookmark_border
കൂടുതൽ ബന്ധം ഉള്ളവർക്കാണ് ജനം വോട്ട്​ ചെയ്യുന്നത്; പേയ്മെ​ൻറ്​ റാണി വിവാദത്തിൽ ബിന്ദു കൃഷ്​ണ
cancel

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ഉയർന്ന ആരോപണങ്ങൾക്ക്​ മറുപടിയുമായി കൊല്ലം ഡി.സി.സി പ്രസിഡൻറ്​ ബിന്ദു കൃഷ്​ണ. സ്​കൂളിൽ പഠിക്കുന്ന കാലത്ത് മൂവർണ്ണക്കൊടി ഹൃദയത്തിലേറ്റിയതാണെന്നും ആ പ്രസ്ഥാനത്തിന് ദോഷം വരുന്ന പ്രവർത്തനങ്ങൾക്ക്​ അറിഞ്ഞും അറിയാതെയും കൂട്ട് നിന്നിട്ടില്ലെന്നും അവർ സമൂഹമാധ്യമത്തിൽ കുറിച്ചു. തെരഞ്ഞെടുപ്പിന്​ ശേഷം ​ബിന്ദുകൃഷ്​ണക്കെതി​െര ഡി.സി.സി, ആർ.എസ്​.പി ഓഫീസിന്​ മുന്നിൽ​ പോസ്​റ്ററുകൾ ഉയർന്നിരുന്നു​. സേവ്​ കോൺഗ്രസ്​ എന്ന പേരിലായിരുന്നു പോസ്​റ്ററുകൾ.


ബിന്ദുകൃഷ്​ണ സ്ഥാനാർഥി നിർണയത്തിൽ പണം വാങ്ങിയെന്ന്​ പോസ്റ്ററുകളിൽ ആരോപിച്ചിരുന്നു. അവരെ ഉടൻ തൽസ്ഥാനത്ത്​ നിന്ന്​ മാറ്റണമെന്നും ആവശ്യപ്പെട്ടിരുന്നു. 'പേയ്​മെൻറ്​ റാണി' എന്നാണ്​ പോസ്​റ്ററുകളിൽ ബിന്ദു കൃഷ്​ണയെ വിശേഷിപ്പിച്ചിരുന്നത്​. 'സർക്കാരും സിപിഎമ്മുമൊക്കെ പ്രതിസന്ധിയിലായിരിക്കുന്ന ഈ ഘട്ടത്തിൽ സംസ്ഥാനത്തുടനീളം വിജയക്കുതിപ്പ് നേടേണ്ടിയിരുന്നു. എന്നാൽ ജനങ്ങളുടെ ചെറിയ പ്രശളനങ്ങളിൽ പോലും പരിഹാരം കണ്ടെത്തേണ്ടവരുടെ മത്സരമാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്. അവിടെ ഒരു പരിധിവരെ രാഷ്ട്രീയത്തിന് സ്ഥാനവും സ്വാധീനവുമില്ല. ജനങ്ങളുമായി കൂടുതൽ ബന്ധം ഉള്ളവർക്കാണ് സമ്മതിദാന അവകാശം ജനങ്ങൾ നൽകുന്നത്. അത് ഒരു പാർട്ടിക്ക് മാത്രം അവകാശപ്പെട്ടതല്ല. ആ ബന്ധം തിരിച്ച് പിടിക്കാനായിരിക്കണം ഇനിയുള്ള നമ്മുടെ പ്രവർത്തനങ്ങൾ'-അവർ കുറിച്ചു.

'ഏറെ പ്രതീക്ഷയുണ്ടായിരുന്ന കൊല്ലം കോർപ്പറേഷനിൽ യുഡിഎഫിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. പരാജയ കാരണം അന്വേഷിക്കുക മാത്രമല്ല, പഠിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തി മുന്നോട്ട് പോകാൻ ശ്രദ്ധിക്കും. കോൺഗ്രസ് പാർട്ടിയെ വളർത്താനും തളർത്താനും മറ്റാരെക്കാളും കഴിയുന്നത് പാർട്ടിക്കുള്ളിൽ ഉള്ളവർക്ക് മാത്രമാണ്'.ഞാനല്ല പ്രസ്ഥാനം നമ്മളാണ് എന്ന്​ പറഞ്ഞാണ്​ കുറിപ്പ്​ അവസാനിപ്പിച്ചിരിക്കുന്നത്​. കുറിപ്പി​െൻറ പൂർണരൂപം താഴെ.

സ്​കൂളിൽ പഠിക്കുന്ന കാലത്ത് മൂവർണ്ണക്കൊടി ഹൃദയത്തിലേറ്റിയതാണ്. ആ പ്രസ്ഥാനത്തിന് ദോഷം വരുന്ന ഒരു തരത്തിലുള്ള പ്രവർത്തനങ്ങൾക്കും ഞാൻ അറിഞ്ഞും അറിയാതെയും കൂട്ട് നിന്നിട്ടില്ല. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിശ്ചയദാർഡ്യത്തോടെയുള്ള പ്രവർത്തനങ്ങളായിരുന്നു ജില്ലയിലുടനീളം നടത്തിയിരുന്നത്. ഓരോ ദിവസവും ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ അതിരാവിലെ എത്തുകയും ഭവനസന്ദർശനങ്ങൾ ഉൾപ്പടെയുള്ള പ്രവർത്തനങ്ങളുമായി സാധാരണക്കാരായ ജനങ്ങളിലേക്ക് ഇറങ്ങുകയും ചെയ്​തു. ചൂടും വെയിലും വകവയ്ക്കാതെ, ആഹാരവും വിശ്രമവുമില്ലാതെ, വൈകിയ രാത്രികൾ വരെ പ്രസ്ഥാനത്തി​െൻറ താഴെ തട്ടിലുള്ള സഹപ്രവർത്തകരോടൊപ്പം പര്യടനങ്ങളും പ്രവർത്തനങ്ങളും തുടർന്നു.

ബ്ലോക്ക് കമ്മിറ്റികൾക്കും മണ്ഡലം കമ്മിറ്റികൾക്കും പുറമേ ചില സമയങ്ങളിൽ ബൂത്ത് കമ്മിറ്റികളിലും പങ്കെടുത്തു. സർക്കാരും സിപിഎമ്മുമൊക്കെ പ്രതിസന്ധിയിലായിരിക്കുന്ന ഈ ഘട്ടത്തിൽ സംസ്ഥാനത്തുടനീളം വിജയക്കുതിപ്പ് നേടേണ്ടിയിരുന്നു. എന്നാൽ ജനങ്ങളുടെ ചെറിയ പ്രശ്നങ്ങളിൽ പോലും പരിഹാരം കണ്ടെത്തേണ്ടവരുടെ മത്സരമാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്. അവിടെ ഒരു പരിധിവരെ രാഷ്ട്രീയത്തിന് സ്ഥാനവും സ്വാധീനവുമില്ല. ജനങ്ങളുമായി കൂടുതൽ ബന്ധം ഉള്ളവർക്കാണ് സമ്മതിദാന അവകാശം ജനങ്ങൾ നൽകുന്നത്. അത് ഒരു പാർട്ടിക്ക് മാത്രം അവകാശപ്പെട്ടതല്ല. ആ ബന്ധം തിരിച്ച് പിടിക്കാനായിരിക്കണം ഇനിയുള്ള നമ്മുടെ പ്രവർത്തനങ്ങൾ.

ജയങ്ങളും പരാജയങ്ങളും മാറി മാറി അനുഭവിച്ചിട്ടുള്ളവരാണ് നമ്മൾ കോൺഗ്രസ്സുകാർ. നമ്മൾ കൂടുതൽ മെച്ചപ്പെടാനുള്ള പാഠമാണ് പരാജയങ്ങളിൽ നിന്നും ഉൾക്കൊള്ളേണ്ടത്. ജനാധിപത്യത്തിൽ വിശ്വസിക്കുമ്പോൾ ജനവിധി അംഗീകരിക്കുകയും വേണം എന്ന ബോധ്യമുണ്ട്. നമുക്കും അവിടെ നിന്ന് തുടങ്ങാം. ഏറെ പ്രതീക്ഷയുണ്ടായിരുന്ന കൊല്ലം കോർപ്പറേഷനിൽ യുഡിഎഫിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. എന്നാൽ കഠിന പ്രയത്നങ്ങളാൽ പഞ്ചായത്തുകളിൽ ഭേദപ്പെട്ട മുന്നേറ്റം നടത്താനും യുഡിഎഫിന് കഴിഞ്ഞിട്ടുണ്ട്. പരാജയ കാരണം അന്വേഷിക്കുക മാത്രമല്ല, പഠിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തി മുന്നോട്ട് പോകാൻ ശ്രദ്ധിക്കും.

2019 പാർലമെൻറ്​ തെരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം കൊല്ലത്തിന് സമ്മാനിച്ചവരാണ് ഒപ്പമുള്ള ഓരോ സഹപ്രവർത്തകരും. ജനങ്ങളെയും, സാധാരണക്കാരായ പ്രവർത്തകരേയും, പ്രസ്ഥാനത്തെ സ്നേഹിക്കുന്നവരെയും, വിശ്വസിക്കുന്നവരെയും പരിപൂർണ വിശ്വാസത്തിലെടുത്ത് ഒറ്റക്കെട്ടായി മുന്നോട്ട് നീങ്ങാം...കോൺഗ്രസ് പാർട്ടിയെ വളർത്താനും തളർത്താനും മറ്റാരെക്കാളും കഴിയുന്നത് കോൺഗ്രസ് പാർട്ടിക്കുള്ളിൽ ഉള്ളവർക്ക് മാത്രമാണ്. ഞാനല്ല പ്രസ്ഥാനം...നമ്മളാണ്...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bindu krishnaPoster warkollam DCCkollam
Next Story