Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാട് ഉ​രു​ള്‍ദുരന്ത...

വയനാട് ഉ​രു​ള്‍ദുരന്ത പുനരധിവാസ കരട് പട്ടികയിൽ വ്യാപക പിശകെന്ന് ആക്ഷേപം; പ്രതിഷേധം

text_fields
bookmark_border
വയനാട് ഉ​രു​ള്‍ദുരന്ത പുനരധിവാസ കരട് പട്ടികയിൽ വ്യാപക പിശകെന്ന് ആക്ഷേപം; പ്രതിഷേധം
cancel

കൽപ്പറ്റ: മു​ണ്ട​ക്കൈ-​ചൂ​ര​ല്‍മ​ല ഉ​രു​ള്‍പൊ​ട്ട​ല്‍ ദു​രി​ത​ബാ​ധി​ത​ര്‍ക്ക് സ​ര്‍ക്കാ​ര്‍ ഒ​രു​ക്കു​ന്ന ടൗ​ണ്‍ഷി​പ് പ​ദ്ധ​തി​ക്കാ​യി പ്രസിദ്ധീകരിച്ച ഒന്നാംഘ​ട്ട ഗു​ണ​ഭോ​ക്തൃ ക​ര​ട് പട്ടികയിൽ അപാകത ആരോപിച്ച് പ്രതിഷേധം. മേപ്പാടി പഞ്ചായത്ത് ഓഫീസിലേക്ക് ആക്ഷൻ കൗൺസിൽ പ്രതിഷേധവുമായെത്തി.

മേപ്പാടി പഞ്ചായത്തിനെയോ എം.എൽ.എ അടക്കം ജനപ്രതിനിധികളെയോ വിശ്വാസത്തിലെടുക്കാതെയാണ് പട്ടിക പ്രസിദ്ധീകരിച്ചതെന്ന് ഇവർ ആരോപിക്കുന്നു. നേരത്തെ മേപ്പാടി പഞ്ചായത്ത് തയാറാക്കിയ ലിസ്റ്റിലെ ആളുകളെ പോലും ഉൾപ്പെടുത്താതെ ദുരന്തബാധിതരായ നിരവധി പേരെ ഒഴിവാക്കിയാണ് പട്ടികയെന്ന് ഇവർ പറയുന്നു. പഞ്ചായത്തിലെ കെട്ടിട നമ്പർ പ്രകാരം 520 വീടുകളെയാണ് ദുരന്തം ബാധിച്ചത്, എന്നാൽ കരട് പട്ടികയിൽ 388 കുടുംബങ്ങളാണ് ഉൾപ്പെട്ടത്. മാത്രമല്ല പല പേരുകളും ആവർത്തിക്കുന്നുണ്ടെന്നും ആക്ഷേപമുണ്ട്.

പ്രസിദ്ധീകരിച്ചത് 388 കുടുംബങ്ങളുടെ പട്ടിക

ഇന്നലെയാണ് കരട് പട്ടിക പ്രസിദ്ധീകരിച്ചത്. ദു​ര​ന്ത​ത്തി​ല്‍ വീ​ട് ന​ഷ്ട​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളെ​യും വാ​ട​ക വീ​ടു​ക​ളി​ലോ പാ​ടി​ക​ളി​ലോ താ​മ​സി​ച്ചി​രു​ന്ന മ​റ്റെ​വി​ടെ​യും വീ​ടി​ല്ലാ​ത്ത ദു​ര​ന്ത​ബാ​ധി​ത​രെ​യു​മാ​ണ് ഒ​ന്നാം​ഘ​ട്ട​ത്തി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യ​ത്. ഇത്തരത്തിലെ 388 കു​ടും​ബ​ങ്ങ​ളു​ടെ പ​ട്ടി​ക​യാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

ന​വം​ബ​ര്‍ 26ലെ ​ദു​ര​ന്ത നി​വാ​ര​ണ വ​കു​പ്പി​ന്റെ മാ​ർ​ഗ​നി​ര്‍ദേ​ശ പ്ര​കാ​രം ഡി.​ഡി.​എം.​എ​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെയാണ് ഇത് ത​യാ​റാ​ക്കി​യത്. ക​ര​ട് ലി​സ്റ്റ് ക​ല​ക്ട​റേ​റ്റ്, മാ​ന​ന്ത​വാ​ടി ആ​ര്‍.​ഡി.​ഒ ഓ​ഫി​സ്, വൈ​ത്തി​രി താ​ലൂ​ക്ക് ഓ​ഫി​സ്, വെ​ള്ള​രി​മ​ല വി​ല്ലേ​ജ് ഓ​ഫി​സ്, മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് എ​ന്നി​വി​ട​ങ്ങ​ളി​ലും എ​ല്‍.​എ​സ്.​ജി.​ഡി​യു​ടെ lsgkerala.gov.in, ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​ന്റെ wayanad.gov.in വെ​ബ്സൈ​റ്റി​ലും പ​രി​ശോ​ധ​ന​ക്ക് ല​ഭി​ക്കും.

പൊ​തു​വി​ത​ര​ണ വ​കു​പ്പ് ല​ഭ്യ​മാ​ക്കി​യ റേ​ഷ​ന്‍ കാ​ര്‍ഡ് ജി​യോ റ​ഫ​റ​ന്‍സ് പ്രാ​ഥ​മി​ക വി​വ​ര​മാ​യി ക​ണ​ക്കാ​ക്കി, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്റെ ഹ​രി​ത​മി​ത്രം ആ​പ്, കെ.​എ​സ്.​ഇ.​ബി എ​ന്നി​വ​യു​ടെ ഗു​ണ​ഭോ​ക്തൃ ജി​യോ റ​ഫ​റ​ന്‍സ് വി​വ​ര​ങ്ങ​ള്‍, റാ​പ്പി​ഡ് വി​ഷ്വ​ല്‍ സ്‌​ക്രീ​നി​ങ് വി​വ​ര​ങ്ങ​ള്‍, സ​ര്‍ക്കാ​ര്‍ അ​നു​വ​ദി​ച്ച വീ​ട്ടു​വാ​ട​ക കൈ​പ്പ​റ്റി​യ​വ​രു​ടെ വി​വ​ര​ങ്ങ​ള്‍, സ​ര്‍ക്കാ​ര്‍ ക്വാ​ർ​ട്ടേ​ഴ്സി​ലേ​ക്ക് മാ​റ്റി​പ്പാ​ര്‍പ്പി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ള്‍, പാ​ടി​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ കൂ​ടി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്.

പ്ര​സി​ദ്ധീ​ക​രി​ച്ച പ​ട്ടി​ക​യി​ലെ വി​ശ​ദാം​ശ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​ല്‍ വെ​ള്ള​രി​മ​ല വി​ല്ലേ​ജ്, മേ​പ്പാ​ടി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സു​ക​ളി​ല്‍ ഹെ​ല്‍പ് ഡെ​സ്‌​ക് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ക​ര​ട് പ​ട്ടി​ക സം​ബ​ന്ധി​ച്ച ആ​ക്ഷേ​പ​ങ്ങ​ള്‍ 2025 ജ​നു​വ​രി 10ന് ​വൈ​കീ​ട്ട് അ​ഞ്ച് വ​രെ സ്വീ​ക​രി​ക്കും. ആ​ക്ഷേ​പ​ങ്ങ​ള്‍ വൈ​ത്തി​രി താ​ലൂ​ക്ക് ഓ​ഫി​സ്, മേ​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, വെ​ള്ള​രി​മ​ല വി​ല്ലേ​ജ് ഓ​ഫി​സു​ക​ളി​ലും subcollectormndy@gmail.com എ​ന്ന ഇ-​മെ​യി​ലി​ലും സ്വീ​ക​രി​ക്കും.

അ​പ​ക​ട​മേ​ഖ​ല​യി​ലെ വാ​സ​യോ​ഗ്യ​മ​ല്ലെ​ന്ന് ക​ണ്ടെ​ത്തു​ന്ന ഇ​ട​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രെ പു​ന​ര​ധി​വാ​സ​ത്തി​ന്റെ ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ പ​രി​ഗ​ണി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wayanad landslidewayanad rehabilitation
News Summary - protest against draft list of wayanad landslide disaster beneficiaries
Next Story