വർഗീയ ഫാഷിസത്തിനും സംഘ്പരിവാർ ഭീകരതക്കുമെതിരെ പ്രതിഷേധസംഗമം 11ന്
text_fieldsകൊച്ചി: വർഗീയ ഫാഷിസത്തിനും സംഘ്പരിവാർ ഭീകരതക്കുമെതിരെ മുസ്ലിം സൗഹൃദവേദി എറണാകുളം മേഖല സംഘടിപ്പിക്കുന്ന പ്രതിഷേധസംഗമം ആഗസ്റ്റ് 11ന് എറണാകുളത്ത് നടക്കും. വൈകീട്ട് നാലിന് ടൗൺ ഹാളിലാണ് സംഗമം. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, പി. രാജീവ്, പി.ടി. തോമസ് എം.എൽ.എ, പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, ഫാ.പോൾ തേലക്കാട്ട്, ടി.പി. അബ്ദുല്ലക്കോയ മഅ്ദനി, ശൈഖ് മുഹമ്മദ് കാരക്കുന്ന്, അഡ്വ.പി.ചന്ദ്രശേഖരൻ, സി.ആർ നീലകണ്ഠൻ, ടി.എ. വേണു, കെ.പി.എ മജീദ്, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, അബ്ദുൽജബ്ബാർ സഖാഫി, ഡോ. സെബാസ്റ്റ്യൻ പോൾ തുടങ്ങിയവർ പെങ്കടുക്കും. ഇന്ത്യ പിന്തുടർന്ന സൗഹാർദപരമായ പാരമ്പര്യം തകർത്തെറിയാനുള്ള വർഗീയ ഫാഷിസ്റ്റ് അജണ്ട തിരിച്ചറിഞ്ഞ് പരാജയപ്പെടുത്തിയില്ലെങ്കിൽ രാജ്യത്തെ ന്യൂനപക്ഷ, ദലിത് ജനവിഭാഗങ്ങളെ മാത്രമല്ല മുഴുവൻ ജനങ്ങളെയും ദോഷകരമായി ബാധിക്കുമെന്ന് സംഘാടകസമിതി ചെയർമാൻ വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എയും ജനറൽ കൺവീനർ ഓണമ്പിള്ളി മുഹമ്മദ് ഫൈസിയും ചൂണ്ടിക്കാട്ടി.
പ്രതിഷേധസംഗമം വിജയിപ്പിക്കണമെന്ന് ഐ.ബി. ഉസ്മാൻ ഫൈസി (സമസ്ത കേരള ജംഇയ്യതുൽ ഉലമ), എം.കെ. അബൂബക്കർ ഫാറൂഖി (ജമാഅത്തെ ഇസ്ലാമി), എം.ബി. അബ്ദുൽഖാദർ മൗലവി (ദക്ഷിണകേരള ജംഇയ്യതുൽ ഉലമ), മീരാൻ സഖാഫി (സമസ്ത കേരള സുന്നി ജംഇയ്യതുൽ ഉലമ), എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട് (കെ.എൻ.എം), ഷമീർ മദനി, എം.പി അബ്ദുൽഖാദർ (മുസ്ലിംലീഗ്), കെ.കെ. അബൂബക്കർ (എം.ഇ.എസ്), പ്രഫ.വി.യു. നൂറുദ്ദീൻ (എം.എസ്.എസ്), ഡോ.എം.ഐ. ജുനൈദ് റഹ്മാൻ (ജില്ലാ ജമാഅത്ത് കൗൺസിൽ), അഡ്വ.കെ.എ. ഹസൻ (ജമാഅത്ത് കൗൺസിൽ), എൻ.കെ. അലി (മെക്ക), അഡ്വ.പി.എ. അബ്ദുൽമജീദ് പറക്കാടൻ (കെ.എം.ഇ.എ), കെ.പി. അബ്ദുറഹ്മാൻ ഹാജി (തബ്ലീഗ്) എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.