എരഞ്ഞിമാവിൽ ഗെയിൽ വിരുദ്ധ സമരസമതി യോഗം ഇന്ന്
text_fieldsകോഴിക്കോട് എരഞ്ഞിമാവില്‍ ഗെയില്‍ വിരുദ്ധ സമരസമിതി ഇന്ന് യോഗം ചേരും. സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ച സാഹചര്യത്തിലാണ് സമരസമിതി യോഗം ചേരുന്നത്. സ്ഥലം എംപി എം.ഐ ഷാനവാസിെൻറ നേതൃത്വത്തിൽ രാവിലെ പതിനൊന്ന് മണിക്കാണ് യോഗം. തിങ്കളാഴ്ച സംസ്ഥാന സർക്കാരുമായി നടക്കുന്ന ചർച്ചയിൽ ഉന്നയിക്കേണ്ട കാര്യങ്ങൾ ഇന്നത്തെ യോഗത്തിൽ തീരുമാനിക്കും.
സമരസമിതിയുമായും ജനങ്ങളുമായും സമവായത്തിനെത്താനുള്ള ശ്രമങ്ങള്‍ക്കൊടുവിലാണ് സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചത്. ഗെയില്‍ പദ്ധതി കടന്നുപോകുന്ന ഭൂമിയുടെ ഉടമസ്ഥര്‍ക്ക് നഷ്ടപരിഹാരം കൂടുതല്‍ നല്‍കാനുള്ള പോംവഴിയും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഗെയിലിനെതിരായ പ്രതിഷേധം നിലനില്‍ക്കുന്ന എരഞ്ഞിമാവില്‍ നിര്‍മാണപ്രവര്‍ത്തികള്‍ തുടരുമെന്ന നിലപാടിലാണ് സര്‍ക്കാര്‍.
അതേ സമയം പൈപ്പിടൽ ജോലികൾ നിർത്തിവെക്കാതെ ചർച്ച കൊണ്ട് ഫലമില്ലെന്ന നിലപാടിലാണ് സമരസമിതി. നിര്‍മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവെച്ചില്ലെങ്കില്‍ സമരം ശക്തമാക്കാനും സമരസമിതി ആലേോചിക്കുന്നുണ്ട്. എരഞ്ഞിമാവില്‍ നടക്കുന്ന യോഗത്തില്‍ സമരസമിതി പ്രതിനിധികളും സമരത്തിന് പിന്തുണ നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.