കരിമണ്ണ് സദ്യയൊരുക്കി പ്രതിഷേധം
text_fieldsചവറ: കെ.എം.എം.എൽ മാനേജ്മെൻറിെൻറ തൊഴിൽ നിഷേധത്തിൽ പ്രതിഷേധിച്ച് പട്ടിണിസമരം നടത്തുന്ന മൈനിങ് തൊഴിലാളികളും കുടുംബങ്ങളും കമ്പനിക്ക് മുന്നിൽ കരിമണ്ണ് സദ്യയൊരുക്കി പ്രതിഷേധിച്ചു. പൊന്മനയിലെ ഒന്ന്, രണ്ട്, മൂന്ന് ഖനന മേഖലയിലെ മൈനിങ് തൊഴിലാളികളാണ് സമരം ശക്തമാക്കുന്നതിെൻറ ഭാഗമായി കമ്പനി ഗേറ്റിന് മുന്നിൽ ഇലയിട്ട് മണ്ണ് സദ്യ വിളമ്പിയത്. തൊഴിൽ പ്രശ്നം ഉടൻ പരിഹരിക്കാമെന്ന് പറയുന്നതല്ലാതെ ഒരു നടപടിയും സർക്കാറിെൻറയും കമ്പനിയുടെയും ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് കാട്ടി ഒരാഴ്ച മുമ്പ് തൊഴിലാളി കുടുംബങ്ങൾ പട്ടിണി സമരം തുടങ്ങിയിരുന്നു.
കമ്പനിക്കായി ഭൂമിയും വീടും വിട്ടുനൽകിയ തൊഴിലാളികൾക്ക് കഴിഞ്ഞ ഒന്നര വർഷക്കാലമായി ജോലിയില്ല. കമ്പനിയിലെ വിവിധ ജീവനക്കാർ ഓണം ആഘോഷിക്കുമ്പോൾ കരാർ തൊഴിലാളികൾ പട്ടിണിയിലാെണന്നും സർക്കാറിെൻറ നിഷ്ക്രിയത്വവും മാനേജ്മെൻറിെൻറ സ്വകാര്യ താൽപര്യങ്ങളും അഗീകരിച്ച് ഇനിയും മുന്നോട്ടുപോകാൻ കഴിയിെല്ലന്നും തൊഴിലാളികൾ പറഞ്ഞു.
രാവിലെ കമ്പനിയിലെത്തിയ ജീവനക്കാരെയാരെയും അകത്തുകടക്കാൻ സമരക്കാർ അനുവദിച്ചില്ല. പ്രതിഷേധത്തെ തുടർന്ന് ആഘോഷപരിപാടികൾ മൂന്നുമണിക്കൂർ വൈകിയാണ് നടത്തിയത്. സമരം ശക്തമായതോടെ മുഴുവൻ രാഷ്ട്രീയ പാർട്ടി നേതാക്കളും പിന്തുണയുമായെത്തി. ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഐ. ഷിഹാബ് അധ്യക്ഷത വഹിച്ചു. തുടർന്ന് കെ.എം.എം.എൽ മാനേജ്മെൻറും ട്രേഡ് യൂനിയൻ നേതാക്കളുമായി ചർച്ച നടന്നെങ്കിലും തീരുമാനം ഉണ്ടായില്ല.
20,000 രൂപ അഡ്വാൻസ് നൽകണമെന്ന് യൂനിയൻ ആവശ്യപ്പെട്ടെങ്കിലും മാനേജ്മെൻറ് വഴങ്ങിയില്ല. 5000 രൂപ മാത്രം നൽകാമെന്ന നിലപാടിലായിരുന്നു മാനേജ്മെൻറ്. ഒടുവിൽ സമരം ശക്തമാക്കുമെന്ന നിലയായതോടെ വ്യവസായ മന്ത്രിയുടെ ശ്രദ്ധയിൽ വിഷയം അവതരിപ്പിക്കാൻ മാനേജ്മെൻറ് സന്നദ്ധതയറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.