മദ്യനയത്തിനെതിരെ 23ന് ബഹുജന മാർച്ച്
text_fieldsതിരുവനന്തപുരം: വികലവും ജനദ്രോഹകരവുമായ മദ്യനയത്തിനെതിരെ സമുദായ, സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ 23ന് ബഹുജന മാർച്ച് സംഘടിപ്പിക്കുമെന്ന് ആർച് ബിഷപ് സൂസപാക്യം, വി.എം. സുധീരൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മദ്യനയം സർക്കാറിെൻറ വാഗ്ദാനലംഘനമാണ്. മുക്കിലും മൂലയിലും മദ്യലഭ്യത ഉറപ്പാക്കുന്ന നയമാണ് സർക്കാർ നടപ്പാക്കിയിരിക്കുന്നത്. ഇൗ സാഹചര്യത്തിലാണ് മാർച്ച് നടത്തുന്നത്. ബഹുജനറാലിക്കുശേഷം പ്രാദേശികതലത്തിൽ മദ്യത്തിനെതിരായ സമരം വ്യാപിക്കുമെന്നും അവർ അറിയിച്ചു.
മദ്യത്തിനെതിരായ സമരമുന്നേറ്റങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന സർക്കാർനയം പ്രതിഷേധാർഹമാണ്. മദ്യത്തിെൻറ കാര്യത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണ് സർക്കാർ നടത്തുന്നത്. മദ്യത്തിെൻറ പ്രചാരകരായി എക്സൈസ് മന്ത്രിയും എക്സൈസ് കമീഷണറും മാറിയിരിക്കുകയാണ്. ഹൈകോടതിയിൽ സർക്കാർ അറിയിച്ചതിന് വിരുദ്ധമായ കാര്യങ്ങളാണ് ഇേപ്പാൾ പറയുന്നത്. മദ്യവിഷയത്തിൽ ഹിതപരിശോധനയെന്ന ആവശ്യം അംഗീകരിക്കാൻ സർക്കാർ തയാറാകുന്നില്ലെന്നും സുധീരൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.