മദ്യനയത്തിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം; ധർണയിൽ പതിനായിരങ്ങൾ
text_fieldsതിരുവനന്തപുരം: ഇടതു സര്‍ക്കാറിെൻറ മദ്യവ്യാപന നയത്തിനെതിരെ കോണ്‍ഗ്രസിെൻറ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ ധർണ നടത്തി. തലസ്ഥാനത്ത് സെക്രേട്ടറിയറ്റിന് മുന്നിലും മറ്റ് ജില്ലകളിൽ കലക്ടറേറ്റുകൾക്ക് മുന്നിലും നടന്ന ധർണകളിൽ പതിനായിരങ്ങൾ അണിനിരന്നു.
വിദ്യാലയങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്ക് മുന്നിലും ബാറുകളുടെ ദൂരപരിധി കുറച്ച നടപടിയും ദേശീയ സംസ്ഥാന പാതകളെ തരംതാഴ്ത്തി കോര്പറേഷന്, മുനിസിപ്പല്‍ പ്രദേശങ്ങളില്‍ ബാറുകള്‍ അനുവദിച്ച നടപടിയും പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ധർണ സംഘടിപ്പിച്ചത്.
സെക്രട്ടേറിയറ്റിന് മുന്നില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും എറണാകുളത്ത് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസനും കോട്ടയത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ധര്‍ണ ഉദ്ഘാടനം ചെയ്തു.
കൊല്ലത്ത് കെ. മുരളീധരന് എം.എല്‍.എ, പത്തനംതിട്ടയിൽ കെ.സി. ജോസഫ് എം.എല്‍.എ, ആലപ്പുഴയിൽ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ, ഇടുക്കിയിൽ എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ്, തൃശൂരിൽ പി.സി. ചാക്കോ, പാലക്കാട്ട് ബെന്നി ബഹന്നാന്, മലപ്പുറത്ത് ആര്യാടന് മുഹമ്മദ്, കോഴിക്കോട്ട് വി.എം. സുധീരന്, വയനാട്ട് എം.ഐ. ഷാനവാസ് എം.പി, കണ്ണൂരിൽ വി.ഡി. സതീശന് എം.എല്‍.എ, കാസര്‍കോട് എം.കെ. രാഘവന് എം.പി എന്നിവര്‍ ധര്‍ണകള്‍ ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.