പുതുവൈപ്പ് എൽ.പി.ജി സംഭരണി: പ്രതിഷേധം ശക്തമാകുന്നു
text_fieldsകൊച്ചി: പുതുവൈപ്പിൽ ഇന്ത്യൻ ഒായിൽ കോർപറേഷെൻറ നിർദിഷ്ട എൽ.പി.ജി സംഭരണി പദ്ധതിക്കെതിരെ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ സമരം ശക്തിപ്പെടുന്നു. വെള്ളിയാഴ്ച നഗരത്തിലടക്കം വിവിധയിടങ്ങളിൽ പൊലീസും സമരക്കാരും ഏറ്റുമുട്ടി. ലാത്തിച്ചാർജിൽ സ്ത്രീകളും കുട്ടികളുമടക്കം മുപ്പതോളം പേർക്ക് പരിക്കേറ്റു. അഞ്ഞൂറോളം സമരസമിതി പ്രവർത്തകർ അറസ്റ്റിലായി.
വെള്ളിയാഴ്ച രാവിലെ ഗോശ്രീ ഒന്നാം പാലം ഉപരോധിക്കാനാണ് ആദ്യം സമരസമിതി തീരുമാനിച്ചിരുന്നത്. സംഭരണി നിർമാണസ്ഥലത്ത് തൊഴിലാളികള്‍ എത്തിയെന്ന് അറിഞ്ഞതോടെ സമരക്കാർ രാവിലെ എട്ടോടെ പുതുവൈപ്പ് സെൻറ് സെബാസ്റ്റ്യന്‍സ് പള്ളി പരിസരത്തുനിന്ന് പ്രകടനമായി ഇവിടേക്കെത്തി. പൊലീസ് വലയം തീര്‍ത്തെങ്കിലും സമരക്കാര്‍ തള്ളിക്കയറാന്‍ ശ്രമിച്ചതോടെ ലാത്തി വീശി.
ഉപരോധത്തിന് ശ്രമിച്ചതിന് സമരസമിതി നേതാക്കളെയും കണ്ടാല്‍ അറിയാവുന്നവരെയും ചേർത്ത് 300 പേര്‍ക്കെതിേര പൊലീസ് കേസെടുത്തിട്ടുണ്ട്. കുട്ടികളെ സമരത്തിലേക്ക് െകാണ്ടുവന്നതിനു ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ആറു കുട്ടികളുടെ മാതാപിതാക്കൾക്കെതിരെയും കേസെടുത്തു. സി.ആർ. നീലകണ്ഠൻ ഉൾപ്പെടെ 150ഒാളം പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. പ്രതിേഷധ സമരങ്ങളിൽ കുട്ടികളെ മറയാക്കുന്നത് െതറ്റായ പ്രവണതയാണെന്നും ഇത് ബാലാവകാശനിയമത്തിെൻറ ലംഘനമായി കണക്കാക്കി കേസ് രജിസ്റ്റർ ചെയ്യുമെന്നും സിറ്റി െഡപ്യൂട്ടി പൊലീസ് കമീഷണർ യതീഷ് ചന്ദ്ര പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.