പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം; കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍
text_fieldsകൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കൊച്ചിയില്‍ പ്രതിഷേധം. പ്രധാനമന്ത്രി പങ്കെടുക്കുന്ന യുവം-23 പരിപാടി നടക്കുന്ന സേക്രഡ് ഹാര്‍ട്ട് കോളേജിന് മുന്നിലായിരുന്നു പ്രതിഷേധം. 'മോദി ഗോബാക്ക്' വിളികളുമായി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി പി എച്ച് അനീഷിനെയാണ് കസ്റ്റഡിയില്‍ എടുത്തത്. മോദി അഞ്ചുമണിക്ക് കൊച്ചിയിലെത്താനിരിക്കെയാണ് സംഭവം.
പ്രധാനമന്ത്രി മോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നഗരം കനത്ത പോലീസ് വലയത്തിലാണ്. അതിനിടെയാണ് പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയത്. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ബി.ജെ.പി പ്രവർത്തകർ കൈയേറ്റം ചെയ്തു. പൊലീസ് സംഘം ഉടന്‍ പ്രതിഷേധക്കാരനെ കസ്റ്റഡിയിലെടുത്തു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമടക്കം 12-ഓളം പേരെയാണ് പോലീസ് നേരത്തെതന്നെ കരുതല്‍ തടങ്കലിലാക്കിയിട്ടുള്ളത്.
പ്രധാനമന്ത്രി എത്തുന്നതിന് മുന്നോടിയായി നഗരം പൊലീസ് വയത്തിലാക്കിയിരിക്കുകുയാണ് പൊലീസ്. 2600 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുള്ളത്. ആറ് എസ്.പി മാരുടെ നേതൃത്വത്തിലാണ് പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങള്‍. സുരക്ഷാ ഭീഷണി സംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അടക്കമുള്ളവയുടെ പശ്ചാത്തലത്തിലാണ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.