യൂനിവേഴ്സിറ്റി കോളജ്: കെ.എസ്.യു, യുവമോർച്ച മാർച്ച് അക്രമാസക്തമായി
text_fieldsതിരുവനന്തപുരം: എസ്.എഫ്.ഐ നേതാവ് ശിവരഞ്ജിത്തിെൻറ വീട്ടിൽനിന്ന് യൂനിവേഴ്സിറ്റിപരീക്ഷയുടെ ഉത്തരക്കടലാസുകൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കേരള സർവകലാശാല ആസ്ഥാനത്തേക്ക് കെ.എസ്.യു നടത്തിയ മാർച്ച് അക്രമ ാസക്തമായി. തള്ളിക്കയറാൻ ശ്രമിച്ച വിദ്യാർഥികൾക്കുനേരെ പൊലീസ് ആറുതവണ ജലപീരങ്കി പ്രയോഗിച്ചു. ജില്ല പ്രസിഡൻറ് സ െയ്താലി കായ്പാടി, അജിൻദേവ്, ഷബിൻ ഹാഷിം, അബിഷ്, ബി. ആനന്ദ്, പീറ്റർ സോളമൻ എന്നിവർക്ക് പരിക്കേറ്റു. പൊലീസും നേതാക്ക ളും തമ്മിൽ വാക്കേറ്റവും ൈകയാങ്കളിയും നടന്നു.
തിങ്കളാഴ്ച രാവിലെ 11നായിരുന്നു മാർച്ച്. ഡി.സി.സി ഓഫിസിനു മുന്നിൽനിന്ന് ആരംഭിച്ച പ്രകടനം യൂനിവേഴ്സിറ്റി ആസ്ഥാനത്തിനുമുന്നിൽ പൊലീസ് തടഞ്ഞു. ഉദ്ഘാടനത്തിനുശേഷം പ്രവർത് തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതായിരുന്നു തുടക്കം. വിദ്യാർഥികൾ അക്രമാസക്തരായതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്തിരിഞ്ഞോടിയ ഇവർ വീണ്ടും സംഘടിച്ചെത്തി ബാരിക്കേഡിലേക്ക് ചാടിക്കയറി. കൊടികെട്ടിയ കമ്പുകൾ വലിച്ചെറിഞ്ഞ് പ്രവർത്തകർ പ്രകോപനം സൃഷ്ടിച്ചു. ഇതിനിടെ നേതാക്കളിൽ ചിലരെ പൊലീസ് പിടിച്ചുതള്ളിയതിനെചൊല്ലി വാക്കേറ്റമുണ്ടായി. സമരത്തിന് നേതൃത്വം നൽകിയവരെ അറസ്റ്റ് ചെയ്ത് നീക്കിയതോടെയാണ് സംഘർഷം അവസാനിച്ചത്.
യൂനിവേഴ്‌സിറ്റി കോളജിൽ വിദ്യാർഥിയെ കുത്തിയ കേസിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുക, ക്രിമിനലുകളെ സംരക്ഷിക്കുന്ന പ്രിൻസിപ്പലിനെ പുറത്താക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് യൂനിവേഴ്‌സിറ്റി കോളജിലേക്ക് യുവമോർച്ച നടത്തിയ മാർച്ചും സംഘർഷത്തിൽ കലാശിച്ചു. അക്രമാസക്തരായ പ്രവർത്തകർക്കുനേരെ പൊലീസ് ആറുതവണ ജലപീരങ്കിയും ഗ്രനേഡും കണ്ണീർവാതകവും പ്രയോഗിച്ചു. സംഘർഷത്തിൽ യുവമോർച്ച സംസ്ഥാനസമിതി അംഗം മഹേഷിന് പരിക്കേറ്റു. മാർച്ച് യുവമോർച്ച സംസ്ഥാന പ്രസിഡൻറ് കെ.പി. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. യൂനിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ ഗുണ്ടായിസം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ യൂനിവേഴ്സിറ്റിയിലേക്ക് നടത്തിയ മാർച്ചിന് നേരെയും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മാർച്ച് ജില്ലപ്രസിഡൻറ് സിയാദ് കണ്ടല ഉദ്ഘാടനം ചെയ്തു.
യൂനിവേഴ്സിറ്റി കോളജിൽ പ്രവേശിക്കാൻ കെ.എസ്.യു ശ്രമം: അധ്യാപകർ തടഞ്ഞു, സംഘർഷം
തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജ് വിഷയത്തിൽ കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. കോളജിൽനിന്ന് മാരകായുധങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കെ.എസ്.യു നേതാക്കൾ കോളജിലേക്ക് കടക്കാൻ ശ്രമിച്ചതും സർവകലാശാല ആസ്ഥാനത്തേക്ക് പ്രവർത്തകർ നടത്തിയ മാർച്ചുമാണ് സംഘർഷത്തിലെത്തിയത്. മന്ത്രി കെ.ടി. ജലീലിെൻറ ഔദ്യോഗിക വസതിലേക്ക് നടത്തിയ കെ.എസ്.യു മാർച്ചും സംഘർഷത്തിലെത്തി.
മന്ത്രി കെ.ടി. ജലീലിന് നിവേദനം നല്‍കാനെത്തിയ കെ.എസ്.യു പ്രവര്‍ത്തകരെ പൊലീസ് മര്‍ദിച്ചതായും പരാതിയുണ്ട്. ജില്ല ഭാരവാഹികളായ ശരത് ശൈലേശ്വരന്‍, ആര്‍.എസ്. അക്ഷയ്, കുളത്തൂര്‍ ശരത്, അനന്തകൃഷ്ണന്‍, ഷാഹിം എന്നിവർക്കാണ് മർദനമേറ്റത്. ഇവരെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. യൂനിവേഴ്‌സിറ്റി കോളജില്‍നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തെന്ന വാര്‍ത്തയെ തുടര്‍ന്ന് അന്വേഷിക്കാന്‍ കോളജിലെത്തിയ കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത്, നേതാക്കളായ ജഷീര്‍ പള്ളിവേല്‍, മാത്യു കെ. ജോണ്‍, ജെ.എസ്. അഖില്‍, അസ്‌ലം, ജോബിന്‍ എന്നിവരെ അധ്യാപകര്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. പിന്നാലെയെത്തിയ പൊലീസ് ഇവരെ ബലംപ്രയോഗിച്ച് നന്ദാവനം പൊലീസ് ക്യാമ്പിലേക്ക് മാറ്റി. ഇവരെ പിന്നീട് വിട്ടയച്ചു.
അതിനിടെ എസ്.എഫ്.ഐക്കാര്‍ക്ക് പി.എസ്.സി പരീക്ഷയില്‍ ഉന്നത റാങ്ക് ലഭിച്ച സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പി.എസ്.സി ആസ്ഥാനം ഉപരോധിച്ചു. കവാടത്തില്‍ പൊലീസ് തടഞ്ഞതിനെ തുടർന്ന് പ്രവര്‍ത്തകര്‍ കുത്തിയിരുന്നു. പിന്നീട് പി.എസ്.സി ചെയര്‍മാന് പരാതി നല്‍കാനുള്ള പ്രവര്‍ത്തകരുടെ ശ്രമവും െപാലീസ് തടഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ എന്‍.എസ്. നുസൂര്‍, വിനോദ് യേശുദാസ്, വര്‍ക്കല ഷിബു, എസ്.എം. ബാലു തുടങ്ങിയവർ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.