സോണിയയെ വേട്ടയാടുന്നതിനെതിരെ കേരളത്തിൽ ട്രെയിനുകൾ തടഞ്ഞ് പ്രതിഷേധം
text_fieldsതിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കേന്ദ്ര സർക്കാർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇ.ഡി) ഉപയോഗിച്ച് വേട്ടയാടുന്നതിനെതിരെ കേരളത്തിലും ശക്തമായ പ്രതിഷേധം. കോൺഗ്രസ്- യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിവിധ സ്ഥലങ്ങളിൽ ട്രെയിനുകൾ തടഞ്ഞു.
കോട്ടയം, തൃശ്ശൂർ, കണ്ണൂർ, കാസര്‍കോട്, തിരുവല്ല എന്നിവിടങ്ങളാണ് ട്രെയിൻ തടഞ്ഞ് പ്രതിഷേധിച്ചത്. തൃശൂരിൽ ഗുരുവായൂർ എക്സ്പ്രസിന് തടഞ്ഞ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂരിൽ ട്രാക്കിൽ ഇറങ്ങി പ്രതിഷേധിച്ച പ്രവർത്തകർ ഇൻറർസിറ്റി എക്സ്പ്രസ് അഞ്ച് മിനിറ്റോളം തടഞ്ഞിട്ടു. കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ തിരുവനന്തപുരത്തേക്ക് പോകുന്ന ജനശതാബ്ദി എക്സ്പ്രസ് തടഞ്ഞ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.