െകാല്ലം ബൈപാസിലെ ടോൾ പിരിവിനെതിരെ പ്രതിഷേധം
text_fieldsകൊല്ലം: കൊല്ലം ബൈപാസിലെ ടോൾ പിരിവിനെതിരെ പ്രതിഷേധം. ഡി.വൈ.എഫ്.ഐയും കോൺഗ്രസുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ടോൾപിരിവ് അനുവദിക്കില്ലെന്നാണ് പ്രവർത്തകരുടെ നിലപാട്. നേരത്തേയും ടോൾപിരിവിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. പ്രതിഷേധത്തെ തുടർന്ന് അന്ന് ടോൾപിരിവ് നിർത്തിയിരുന്നു.
ടോൾ പിരിവിന് അനുമതി നൽകി കേന്ദ്ര സർക്കാർ ജനുവരി ആദ്യം നടപടികൾ ആരംഭിച്ചിരുന്നു. ജനുവരി 16ന് ടോൾ പിരിവ് ആരംഭിക്കാൻ ശ്രമിച്ചെങ്കിലും പ്രാദേശിക എതിർപ്പിനെ തുടർന്ന് നീട്ടിവെക്കുകയായിരുന്നു. ജില്ല ഭരണകൂടം അനുമതി നൽകിയതോടെ ആദ്യം കരാർ ഏറ്റെടുത്ത വി.എസ് ഗ്രൂപ് പിന്മാറി.
രണ്ടുമാസം മുമ്പ് നടന്ന താൽക്കാലിക ടെൻഡറിലാണ് പുണെ ആസ്ഥാനമായ എ.കെ ഗ്രൂപ് മൂന്നുമാസത്തേക്ക് കരാർ എടുത്തത്. അതേസമയം ടോൾ പിരിവ് നടത്താൻ ജില്ല ഭരണകൂടത്തിെൻറ അനുമതി ആവശ്യമില്ലെന്നാണ് ടോൾ കമ്പനിയുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.