മട്ടാഞ്ചേരി ടൗൺ ഹാൾ എഫ്.എൽ.ടി.സി ആക്കുന്നതിൽ പ്രതിഷേധം
text_fieldsമട്ടാഞ്ചേരി: കൊച്ചി നഗരസഭയുടെ മട്ടാഞ്ചേരി ടൗൺ ഹാൾ കോവിഡ് ഫസ്റ്റ് ലൈൻ ചികിത്സകേന്ദ്രമാക്കുന്നതിൽ പ്രതിഷേധവുമായി വിവിധ സംഘടനകൾ. കൗൺസിലർ ടി.കെ. അഷറഫ്, കൊച്ചി എൻ.എസ്.എസ് കരയോഗമടക്കമുള്ള സംഘടനകളുമാണ് രംഗത്തെത്തിയത്. 90 കിടക്കയാണ് ടൗൺഹാളിൽ ഒരുക്കിയിരിക്കുന്നത്. ജനവാസകേന്ദ്രത്തിൽ സ്ഥിതിചെയ്യുന്ന ടൗൺ ഹാൾ ക്വാറൻറീൻ കേന്ദ്രമാക്കുന്നതിൽ വിരോധമില്ലെങ്കിലും കോവിഡ് ബാധിതരെ പ്രവേശിപ്പിക്കരുതെന്നാണ് ഇവർ പറയുന്നത്.
സമീപപ്രദേശമായ ചെല്ലാനം സമൂഹവ്യാപനത്തെ തുടർന്ന് ക്ലസ്റ്ററായി മാറി. വ്യാപനം കൂടുന്നത് കണക്കിലെടുത്ത് ഇവരെ ടൗൺഹാളിൽ കിടത്തേണ്ടിവരും. ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി മേഖലയിൽ ഇതുവരെ മൂന്ന് കേസുമാത്രമാണ് പോസിറ്റിവായത്. തന്നെയുമല്ല, ചേരികൾ നിറഞ്ഞ മേഖലയുമാണ്. സമൂഹവ്യാപനം ഉണ്ടായാൽ അത് വലിയ ഭവിഷ്യത്തിന് ഇടയാക്കുമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.