മുല്ലപ്പെരിയാർ പ്രശ്നത്തിൽ പാർലമെൻറിൽ എം.പിമാരുടെ പ്രതിഷേധം
text_fieldsന്യൂഡൽഹി: മുല്ലപ്പെരിയാർ ഡാം ഡീ കമീഷൻ ചെയ്യണമെന്നാവശ്യപ്പെട്ട് പാർലമെൻറിൽ യു.ഡി.ഫ് എം.പിമാരുടെ പ്രതിഷേധം. തമിഴ്നാടിന് ജലം, കേരളത്തിന് സുരക്ഷ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചായിരുന്നു വ്യാഴാഴ്ച സഭക്കു പുറത്ത് യു.ഡി.എഫ് എം.പിമാരുടെ പ്രതിഷേധം. ശശി തരൂർ, കെ. മുരളീധരൻ, എൻ.കെ. പ്രേമചന്ദ്രൻ, ബെന്നി ബഹന്നാൻ, ആേൻറാ ആൻറണി, എം.കെ. രാഘവൻ, ഇ.ടി. മുഹമ്മദ് ബഷീർ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, രാജ് മോഹൻ ഉണ്ണിത്താൻ, രമ്യ ഹരിദാസ്, എം.പി. അബ്ദുസമദ് സമദാനി എന്നിവർ പങ്കെടുത്തു.
പിന്നീട് എൻ.കെ. പ്രേമചന്ദ്രൻ വിഷയം ലോക്സഭയിൽ ഉന്നയിച്ചത് ബഹളത്തിനിടയാക്കി. ടി.ആര്. ബാലുവിെൻറ നേതൃത്വത്തില്‍ തമിഴ്നാട് എം.പി മാര്‍ പ്രേമചന്ദ്രെൻറ പ്രസംഗം തടസ്സപ്പെടുത്തി. ഇതിൽ കേരള എം.പിമാര്‍ പ്രതിഷേധിച്ചു.
പ്രധാനമന്ത്രിക്ക് എം.പിമാരുടെ കത്ത്
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്ന് രാത്രി ജലം തുറന്നുവിടുന്നത് അവസാനിപ്പിക്കാൻ തമിഴ്നാടിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് എം.പിമാരായ ജോസ് കെ. മാണിയും തോമസ് ചാഴികാടനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നല്കി.
രാത്രി അണക്കെട്ട് തുറന്നുവിടുന്നതിനെ തുടര്‍ന്നുണ്ടാകുന്ന അപ്രതീക്ഷിത വെള്ളപ്പൊക്കം പെരിയാറിെൻറ തീരത്ത് താമസിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നും എംപിമാര്‍ കത്തില്‍ ചുണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.