ചടയമംഗലത്ത് ചിഞ്ചുറാണി; പ്രതിഷേധിച്ചും അനുകൂലിച്ചും പ്രകടനം
text_fieldsകടയ്ക്കൽ: അണികൾ ഉയർത്തിയ എതിർപ്പ് തള്ളി ചടയമംഗലത്ത് ദേശീയ കൗൺസിൽ അംഗം ജെ. ചിഞ്ചുറാണിയെ സി.പി.ഐ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ചും അനുകൂലിച്ചും പ്രകടനം.
കെട്ടിയിറക്കിയ സാരഥിയെ കെട്ടുകെട്ടിക്കുമെന്ന മുദ്യാവാക്യം മുഴക്കി ചടയമംഗലത്ത് സി.പി.ഐ പ്രവർത്തകരാണ് വീണ്ടും രംഗത്തിറങ്ങിയത്. സി.പി.ഐ മണ്ഡലം സെക്രട്ടറി എ. മുസ്തഫയെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യമാണ് ഇവർ ഉയർത്തിയത്.
മുസ്തഫക്ക് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ബുധനാഴ്ച ചടയമംഗലത്ത് നൂറുകണക്കിന് സി.പി.ഐ പ്രവർത്തകർ രംഗത്ത് വന്നിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് സ്ഥാനാർഥിപ്രഖ്യാപനവും മണ്ഡലം കൺവെൻഷനും നീട്ടിവെച്ചത്.
എന്നാൽ അത് കണക്കിലെടുക്കാതെ ചിഞ്ചുറാണിയെത്തന്നെ സ്ഥാനാർഥിയാക്കി ശനിയാഴ്ച സംസ്ഥാനനേതൃത്വം പ്രഖ്യാപനം നടത്തിയതോടെയാണ് ചടയമംഗലത്ത് പ്രവർത്തകർ വീണ്ടും പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. എന്നാൽ ചിഞ്ചുറാണിക്ക് അനുകൂലമായി എ.ഐ.വൈ.എഫ് പ്രവർത്തകർ കടയ്ക്കൽ ടൗണിൽ പ്രകടനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.