Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്ഥാനാർഥി പട്ടികയെ...

സ്ഥാനാർഥി പട്ടികയെ ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി: വിമർശനവുമായി വി.എം. സുധീരൻ; പി.മോഹൻരാജ്​ കോൺഗ്രസ്​ വിട്ടു, ലതികാ സുഭാഷ്​ രാജിവെച്ചു

text_fields
bookmark_border
സ്ഥാനാർഥി പട്ടികയെ ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി: വിമർശനവുമായി  വി.എം. സുധീരൻ; പി.മോഹൻരാജ്​ കോൺഗ്രസ്​ വിട്ടു, ലതികാ സുഭാഷ്​ രാജിവെച്ചു
cancel

തിരുവനന്തപുരം: സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതിന്​ പിന്നാലെ സംസ്ഥാന കോൺഗ്രസിൽ വ്യാപക പ്രതിഷേധം. സ്ഥാനാർഥി പട്ടി​കയെ വിമർശിച്ച്​ മുതിർന്ന കോൺഗ്രസ്​ നേതാവായ വി.എം. സുധീരൻ രംഗത്തെത്തി ജയിക്കാൻ സാധ്യതയുള്ള പലരെയും അവഗണി​ച്ചുവെന്ന്​ അദ്ദേഹം കുറ്റപ്പെടുത്തി.

പത്തനംതിട്ട മുൻ ​ഡി.സി.സി പ്രസിഡന്‍റ്​ പി.മോഹൻരാജ്​ കോൺഗ്രസ്​ വിട്ടു. സ്ഥാനാർഥിയായി പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച്​ മഹിളാ കോൺഗ്രസ്​ പ്രസിഡന്‍റ് സ്ഥാനം ​ ലതികാ സുഭാഷ്​ രാജിവെച്ചു.

ഇരിക്കൂറിൽ സജീവ്​ ജോസഫിന്​ സീറ്റ്​ നൽകിയതിനെ ചൊല്ലി യു.ഡി.എഫ്​ ജില്ലാ ചെയർമാൻ അടക്കം 13 മണ്ഡലം പ്രസിഡന്‍റുമാരും രാജിവെച്ചു. 22 ഡി.സി.സി അംഗങ്ങളും രാജിക്കത്ത്​ നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electioncongressassembly election 2021
News Summary - protest in congress about candidates
Next Story