മലപ്പുറത്തെ ആരാധനാലയങ്ങളിലെ നിയന്ത്രണം: കലക്ടറുടെ ഉത്തരവ് പുനഃപരിശോധിക്കണം -കേരള മുസ്ലിം ജമാഅത്ത്
text_fieldsമലപ്പുറം: മലപ്പുറത്തെ ആരാധനാലയങ്ങളിൽ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണം പുനഃപരിശോധിക്കേണ്ടതാണെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ല കമ്മിറ്റി. വേണ്ടത്ര കൂടിയാലോചനയില്ലാതെ ജില്ലയിലെ എല്ലാ ആരാധനാലയങ്ങളും ഒട്ടും തന്നെ പ്രവർത്തിക്കാത്ത രൂപത്തിലുള്ള നിയന്ത്രണം വിശ്വാസികൾക്ക് വേദനയുണ്ടാക്കുന്നതാണെന്നും കേരള മുസ്ലിം ജമാഅത്ത് അഭിപ്രായപ്പെട്ടു.
കോവിഡ് വ്യാപന പശ്ചാതലത്തിൽ സാധ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചാണ് ആരാധനാലയങ്ങളിൽ നിബന്ധനകൾക്ക് വിധേയമായി വിശ്വാസികൾ എത്തുന്നത്. നേരത്തെ സർക്കാർ പ്രഖ്യാപിച്ച രാത്രി 9 മണി സമയത്തേക്ക് ആരാധനാ കർമ്മങ്ങൾ വേഗത്തിലാക്കി സമയനിഷ്ഠ പാലിച്ചാണ് കർമ്മങ്ങൾ നടത്തുന്നതെന്നും പ്രസിഡൻറ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമിയും ജനറൽ സെക്രട്ടറി പി.എം. മുസ്തഫ കോഡൂരും പ്രസ്താവനയിൽ പറഞ്ഞു.
ആരാധനാലയങ്ങളുടെ വ്യാപ്തിക്കനുസരിച്ച് സാമൂഹിക അകലം പാലിച്ച് കഴിയാവുന്നത്ര ആളുകൾക്കും, ചെറിയ പള്ളികളിൽ ഇതേ മാനദണ്ഡപ്രകാരം 40 പേർക്കെങ്കിലും ആരാധനകളിൽ പങ്കെടുക്കാൻ അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്ത് ജില്ല കമ്മിറ്റി കലക്ടർക്ക് നിവേദനം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.